പുണെയെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്സ് (1-1)

കൊ​ച്ചി: ആ​ളും ആ​ര​വ​വും കു​റ​ഞ്ഞ മ​ണ്ണി​ൽ േക​ര​ള ബ്ലാ​സ്​​േ​റ്റ​ഴ്സി​െൻറ തി​രി​ച്ചു​വ​ര​വ്. ഹോം​ഗ്രൗ​ണ്ടി​ൽ ശ​ക്ത​രാ​യ എ​ഫ്.​സി പു​ണെ സി​റ്റി​യെ ബ്ലാ​സ്​​േ​റ്റ​ഴ്സ്​ 1-1ന് ​സ​മ​നി​ല​യി​ൽ ത​ള​ച്ചു. പു​തു​ത​ന്ത്ര​വു​മാ​യെ​ത്തി​യ കോ​ച്ച് ഡേ​വി​ഡ് ​െജ​യിം​സും എ​ട്ടാം വി​ദേ​ശ​താ​ര​മാ​യി അ​ര​ങ്ങേ​റി​യ യു​ഗാ​ണ്ട​ൻ മി​ഡ്ഫീ​ൽ​ഡ​ർ കെ​സി​റോ​ൺ കി​സി​റ്റോ​യും പ​ക​ർ​ന്ന ക​ളി​പാ​ഠ​ങ്ങ​ളാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​ന് തു​ണ​യാ​യ​ത്. ആ​ദ്യ​പ​കു​തി​യി​ൽ ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ സ​മ​നി​ല​ഗോ​ൾ. പു​ണെ​ക്കാ​യി 33ാം മി​നി​റ്റി​ൽ മാ​ഴ്സ​ലീ​ന്യോ​യും ബ്ലാ​സ്​​റ്റേ​ഴ്സി​നാ​യി 73ാം മി​നി​റ്റി​ൽ മാ​ർ​ക്​ സി​ഫ്നി​യോ​സു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്. സ​മ​നി​ല​യോ​ടെ പു​ണെ 16 പോ​യ​ൻ​റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. എ​ട്ട്​ പോ​യ​ൻ​റു​ള്ള ബ്ലാ​സ്​​റ്റേ​ഴ്സ് എ​ട്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 

ശ്രദ്ധയോടെ തുടക്കം
പ​രി​ക്ക് ഭേ​ദ​മാ​യ റി​നോ ആ​േ​ൻ​റാ​യും ദി​മി​ത​ർ ബെ​ർ​ബ​റ്റോ​വും തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ സാ​മു​വ​ൽ ശ​ദ​പ് പ​ക​ര​ക്കാ​രു​ടെ നി​ര​യി​ലേ​ക്ക് മാ​റി. തു​ട​ർ​ച്ച​യാ​യി നാ​ല് മ​ഞ്ഞ​ക്കാ​ർ​ഡു​ക​ൾ ക​ണ്ട നെ​മാ​ന്യ പെ​സി​ച്ചി​നും പു​റ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. കെ​സി​റോ​ൺ കി​സി​റ്റോ​ക്ക് അ​ര​ങ്ങേ​റ്റ​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി പ​ക​ര​ക്കാ​രു​ടെ നി​ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.  അ​തേ​സ​മ​യം, നോ​ർ​ത്ത് ഈ​സ്​​റ്റി​നെ​തി​രെ വി​ജ​യി​ച്ച ടീ​മി​നെ പു​ണെ നി​ല​നി​ർ​ത്തി. ഏ​ക സ്ട്രൈ​ക്ക​റെ മു​ൻ​നി​ർ​ത്തി 4-2-3-1 എ​ന്ന ശൈ​ലി​യി​ലാ​ണ് ഇ​രു ടീ​മു​ക​ളും ക​ളി​ച്ച​ത്. വേ​ഗ​ത്തേ​ക്കാ​ളു​പ​രി വ​ള​രെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഇ​രു ടീ​മു​ക​ളും ക​ളി​ച്ചു​തു​ട​ങ്ങി​യ​ത്.

പുണെയുടെ മലയാളിച്ചന്തമുള്ള ഗോൾ
ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ന്ന​തി​നി​ട​യി​ൽ പു​ണെ​യാ​ണ് ആ​ദ്യം ഗോ​ൾ​വ​ല കു​ലു​ക്കി​യ​ത്. 33ാം മി​നി​റ്റി​ൽ ബ്ലാ​സ്​​േ​റ്റ​ഴ്സ്​ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച ഗോ​ളി​ന് ഒ​രു മ​ല​യാ​ളി​ച്ച​ന്ത​മു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളി​താ​രം ആ​ഷി​ഖ് കു​രു​ണി​യ​നൊ​പ്പം കു​റി​യ പാ​സു​ക​ളി​ലൂ​ടെ തു​ട​ങ്ങി​യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ ബോ​ക്സി​െൻറ വ​ല​തു​മൂ​ല​യി​ൽ​നി​ന്ന് മാ​ഴ്സ​ലീ​ന്യോ പ​ന്ത് ഗോ​ൾ​പോ​സ്​​റ്റി​ലേ​ക്ക് പാ​യി​ക്കു​മ്പോ​ൾ സു​ഭാ​ശി​ഷി​ന് ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല.  

 


നായകനായി കിസിറ്റോ
മാ​റ്റ​ത്തോ​ടെ​യാ​ണ് ബ്ലാ​സ്​​േ​റ്റ​ഴ്സ്​ ര​ണ്ടാം പ​കു​തി​യി​ൽ ഇ​റ​ങ്ങി​യ​ത്. ബെ​ർ​ബ​റ്റോ​വി​ന്​ പ​ക​രം ടീ​മി​ലെ പു​തു​മു​ഖം കെ​സി​റോ​ൺ കി​സി​റ്റോ ക​ള​ത്തി​ലെ​ത്തി. പി​ഴ​വി​ല്ലാ​ത്ത പാ​സു​ക​ളും ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ളു​മാ​യി മ​ധ്യ​നി​ര​ക്ക് പു​തി​യ ഊ​ർ​ജ​മാ​കു​ക​യാ​യി​രു​ന്നു കി​സി​റ്റോ. അ​തു​വ​രെ ക​ണ്ട ബ്ലാ​സ്​​റ്റേ​ഴ്സി​നെ​യ​ല്ല പി​ന്നീ​ട് ക​ണ്ട​ത്. പു​ണെ ഗോ​ൾ​മു​ഖ​ത്തേ​ക്ക് നി​ര​ന്ത​രം പ​ന്തു​ക​ളെ​ത്തി. പി​ന്നോ​ട്ടി​റ​ങ്ങി​യും മു​ന്നോ​ട്ടു പാ​ഞ്ഞു​ക​യ​റി​യും പ​ന്തെ​ത്തി​ക്കു​ന്ന​തി​ൽ കി​സി​റ്റോ ശ്ര​ദ്ധ​പു​ല​ർ​ത്തി. കി​സി​റ്റോ​യു​ടെ തോ​ളി​ലേ​റി ബ്ലാ​സ്​​റ്റേ​ഴ്സ് പ​തു​ക്കെ ആ​ക്ര​മ​ണ​ത്തി​െൻറ കെ​ട്ട​ഴി​ച്ചു. എ​ന്നാ​ൽ, പ​ന്ത് കൃ​ത്യ​മാ​യി ഫി​നി​ഷ് ചെ​യ്യാ​നോ ക​ണ​ക്ട് ചെ​യ്യാ​നോ സ​ഹ​താ​ര​ങ്ങ​ൾ​ക്ക് ക​ഴി​യാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​യി. 56ാം മി​നി​റ്റി​ൽ കി​സി​റ്റോ ബോ​ക്സി​ലേ​ക്ക് നീ​ട്ടി​യ പ​ന്ത് കൃ​ത്യ​മാ​യി ക​ണ​ക്ട് ചെ​യ്യാ​ൻ സി​ഫ്നി​യോ​സി​നാ​യി​ല്ല. പെ​ക്കൂ​സ​ണി​നും ജാ​ക്കി​ച​ന്ദി​നും അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ഗോ​ളാ​ക്കാ​ൻ ക​ഴി​ഞ്ഞ​തു​മി​ല്ല. 60ാം മി​നി​റ്റി​ൽ ആ​ൽ​ഫാ​രോ​യെ ഇ​ടി​ച്ചി​ട്ട​തി​ന് വെ​സ് ബ്രൗ​ണി​ന് മ​ഞ്ഞ​ക്കാ​ർ​ഡ് ല​ഭി​ച്ചു. 

ടീം ​വ​ർ​ക്കി​ന് മ​റു​പ​ടി
73ാം മി​നി​റ്റി​ൽ ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ മ​റു​പ​ടി. പി​ഴ​വു​ക​ളി​ല്ലാ​ത്ത സു​ന്ദ​ര​മാ​യ നീ​ക്ക​ത്തി​ന് ബ്ലാ​സ്​​റ്റേ​ഴ്സി​ന്​ അ​ർ​ഹി​ച്ച ഗോ​ൾ. ക​ളി​ക്ക​ള​ത്തി​ൽ പ​രു​ന്തി​നെ​പ്പോ​ലെ ല​ക്ഷ്യ​മി​ട്ട് പാ​റി​ന​ട​ന്ന കി​സി​റ്റോ​യി​ൽ​നി​ന്ന് പ​ന്ത് പെ​ക്കൂ​സ​ണി​ലേ​ക്ക്. എ​തി​രാ​ളി​ക​ളെ വെ​ട്ടി​യൊ​ഴി​ഞ്ഞ് കു​തി​ച്ച പെ​ക്കൂ​സ​ൺ ബോ​ക്സി​ൽ മാ​ർ​ക്ക് ചെ​യ്യാ​തെ നി​ന്നി​രു​ന്ന സി​ഫ്നി​യോ​സി​ന് വെ​ച്ചു​നീ​ട്ടി​യ​ത് മി​ക​ച്ച പാ​സ്. ഒ​രു നി​മി​ഷാ​ർ​ധ​ത്തി​െൻറ ഇ​ട​വേ​ള​പോ​ലും ന​ൽ​കാ​തെ സി​ഫ്നി​യോ​സി​െൻറ ഇ​ട​ങ്കാ​ല​ൻ ഷോ​ട്ട് വി​ശാ​ൽ കെ​യ്തി​നെ നി​ഷ്പ്ര​ഭ​നാ​ക്കി പു​ണെ​യുെ​ട വ​ല​യി​ലേ​ക്ക്. ര​ണ്ട് മി​നി​റ്റി​നു​ശേ​ഷം ലീ​ഡ് ഉ​യ​ര്‍ത്താ​ന്‍ അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ബ്ലാ​സ്​​റ്റേ​ഴ്സി​ന്​ മു​ത​ലാ​ക്കാ​നാ​യി​ല്ല. 89-ാം മി​നി​റ്റി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് വീ​ണ്ടും അ​വ​സ​ര​മെ​ത്തി​യെ​ങ്കി​ലും പെ​ക്കൂ​സ​ണി​െൻറ ഷോ​ട്ട് നേ​രി​യ വ്യ​ത്യാ​സ​ത്തി​ന് പു​റ​ത്തു​പോ​യി. ലീ​ഡു​യ​ർ​ത്താ​നു​ള്ള ഇ​രു ടീ​മു​ക​ളു​ടെ​യും അ​വ​സാ​ന​വ​ട്ട ശ്ര​മ​ങ്ങ​ൾ ഫ​ലം ക​ണ്ടി​ല്ല.

 

 

Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.