ഗോവ എ.ടി.കെയെ തോൽപിച്ചു; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഡ്ഗാവ്: കണക്കിെൻറ കളിയിലെ ഭാഗ്യവും പ്രതീക്ഷിച്ചിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഗോവയുടെ ചുവപ്പുകാർഡ്. നിർണായക 17ാം മത്സരത്തിൽ എ.ടി.കെെയ സ്വന്തം തട്ടകത്തിൽ 5-1ന് തകർത്തതോടെ ബ്ലാസ്റ്റേഴ്സ് സെമി കാണില്ലെന്നുറപ്പായി. ഇതോടെ, 27 പോയേൻറാടെ ഗോവ ജാംഷഡ്പുരിനെ മറികടന്ന് നാലാം സ്ഥാനത്തെത്തി.
ജാംഷഡ്പുരിനെതിരായ അവസാന മത്സരത്തിൽ സമനില മാത്രം മതിയാവും ഗോവക്ക് സെമിയിലേക്ക് കയറാൻ. എ.ടി.കെക്കെതിരെ ജയിക്കാനുറച്ചിറങ്ങിയ എഫ്.സി ഗോവക്ക് ആക്രമണം മാത്രമായിരുന്നു തന്ത്രം. 10ാം മിനിറ്റിൽ സെർജിയോ ജെസ്റ്റെ മാരിൻ തുടങ്ങിവെച്ച ഗോൾവേട്ട, മാന്വൽ ലാൻസറോെട്ട (15, 21), ഫെറാൻ കൊറോമിനാസ് (64), ബ്ലാസ്റ്റേഴ്സ് വിട്ട് ഗോവയിലെത്തിയ സിഫിനിയോസ് എന്നിവർ ചേർന്ന് പൂർത്തീകരിച്ചു.
ഫ്രീകിക്കിലൂടെയായിരുന്നു സ്പാനിഷ് താരം കൊറോമിനാസിെൻറ ഗോൾ. സീസണിൽ ടോപ് സ്കോറർ സ്ഥാനത്തിരിക്കുന്ന കൊറോയുടെ 15ാം ഗോളായിരുന്നു ഇത്. റോബി കീനാണ് എ.ടി.കെയുടെ ആശ്വാസഗോൾ നേടിയത്. നേരേത്തതന്നെ ടൂർണമെൻറിൽനിന്ന് പുറത്തായ എ.ടി.കെ പത്താം തോൽവിയോടെ 13 പോയൻറുമായി ഒമ്പതാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.