Posted On
date_range Updated On
date_range നിർണായക വിജയം തേടി ബ്ലാസ്റ്റേഴ്സ് നാളെ കൊൽക്കത്തക്കെതിരെ
കൊൽക്കത്ത: അവസാന നാലിൽ കയറിപ്പറ്റാൻ നാലു മത്സരങ്ങൾകൂടി ബാക്കിനിൽക്കെ നിർണായക വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് നാളെ കൊൽക്കത്തയിൽ. പ്രതീക്ഷകൾ നഷ്ടപ്പെട്ട് പെരുവഴിയിൽ നിൽക്കുന്ന കൊൽക്കത്തക്ക് ലക്ഷ്യം പിടിച്ചുനിൽപാണെങ്കിൽ മുന്നോട്ടുള്ള പ്രയാണത്തിന് വിജയം മാത്രം തേടിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. അതേസമയം, പരിക്കിൽ ഉഴറുന്ന കേരള ടീമിന് തിരിച്ചടിയായി യുവതാരം ദീപേന്ദ്ര സിങ് നെഗിയുടെ പരിക്ക് വാർത്തയും എത്തിയിട്ടുണ്ട്.
വ്യാഴാഴ്ചത്തെ മത്സരത്തിൽ നെഗി ഉണ്ടാവില്ല. ഡൽഹിക്കെതിരായ മത്സരത്തിൽ നെഗിയുടെ നിർണായക ഗോളിലാണ് കേരളം വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ പുണെയോട് ജയിച്ചതിെൻറ ആത്മവിശ്വാസമുണ്ട് കേരള ടീമിന്. 14 മത്സരങ്ങളിൽ 20 പോയൻറുള്ള ബ്ലാസ്റ്റേഴ്സിന് നാളെ ജയിച്ചാൽ താൽക്കാലികമായെങ്കിലും പോയൻറ് പട്ടികയുടെ ആദ്യ നാലിൽ ഇടംപിടിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.