Posted On
date_range Updated On
date_range പുണെയും ഡൽഹിയും ഇന്നിറങ്ങും; അടിമുടി മാറി ഇരുടീമും
പുണെ: രണ്ടുദിവസത്തെ ഇടവേളക്കുശേഷം െഎ.എസ്.എൽ മത്സരങ്ങൾക്ക് ഇന്ന് വീണ്ടും പന്തുരുളും. പുണെ സിറ്റിയും ഡൽഹി ൈഡനാമോസും തമ്മിലാണ് അങ്കം. പരിശീലകൻ മുതൽ കളിക്കാർവരെ അടിമുടി മാറിയാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. റോബർേട്ടാ കാർലോസിനും ജിയാൻലൂക സാംബ്രോട്ടക്കും പിൻഗാമിയായി മിഗ്വെൽ ഏഞ്ചൽ പോർചുഗലിനെയാണ് ഡൈനാമോസ് കൊണ്ടുവന്നത്.
റേങ്കാ പോപോവിച്ചാണ് പുണെ പരിശീലകൻ. കഴിഞ്ഞവർഷത്തെ ടോപ്സ്കോറർ ബ്രസീലുകാരൻ മാഴ്സലീന്യോ ഡൽഹി വിട്ട് പുണെയിലെത്തിയതാണ് ശ്രദ്ധേയം. നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിൽനിന്നെത്തിയ എമിലിയാനോ അൽഫാരോ ഒപ്പം ചേരുന്നതോടെ പുണെ മുന്നേറ്റനിരക്ക് പ്രഹരശേഷി കൂടും. മലയാളി മിഡ്ഫീൽഡർ ആഷിഖ് കരുണിയനും പുണെ ടീമിലുണ്ട്. വിദേശതാരങ്ങളായ കാലു ഉച്ചെ, ജറോൺ ലുമു, ഗയോൺ ഫെർണാസ്, പൗളീന്യോ ഡയസ് തുടങ്ങിയവരാണ് ഡൽഹിയുടെ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.