മഡ്ഗാവ്: കളി കേരള ബ്ലാസ്റ്റേഴ്സിനോട് വേണ്ടെന്ന് മാർക് സിഫ്നിയോസിനും മനസ്സിലായി. െഎ.എസ്.എൽ നിർണായക ഘട്ടത്തിലേക്ക് നീങ്ങവെ രാക്കുരാമാനം ബ്ലാസ്റ്റേഴ്സ് വിട്ട് എഫ്.സി ഗോവയിലേക്ക് ചേക്കേറിയ സിഫ്നിക്ക് ബ്ലാസ്റ്റേഴ്സ് പണികൊടുത്തതോടെ താരത്തിന് ഇന്ത്യ വിടേണ്ടിവന്നു.
തങ്ങളുടെ തൊഴിൽ വിസയിൽ വന്ന സിഫ്നിയോസ് മറ്റൊരു ടീമിനായി കളിക്കുന്നതിനെതിരെ േഫാറിൻ റീജനൽ രജിസ്ട്രേഷൻ ഒാഫിസിൽ (എഫ്.ആർ.ആർ.ഒ) ബ്ലാസ്റ്റേഴ്സ് അധികൃതർ പരാതി നൽകുകയായിരുന്നു. ബ്ലാസ്റ്റേഴ്സുമായുള്ള കരാർ റദ്ദാക്കിയ സിഫ്നിയോസ് ഇന്ത്യയിൽ തുടരുന്നത് അനധികൃതമായാണ് എന്ന് വ്യക്തമായതോടെ എഫ്.ആർ.ആർ.ഒ അധികൃതർ താരത്തോട് രാജ്യം വിടാൻ നിർദേശിക്കുകയായിരുന്നു.
ഡച്ച് കോച്ച് റെനെ മ്യൂലൻസ്റ്റീെൻറ ഇഷ്ടതാരമായി ബ്ലാസ്റ്റേഴ്സിലെത്തിയ സിഫ്നിയോസ്, കോച്ച് പുറത്തായതോടെയാണ് ടീം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.