????????????????? ???????? ?????????????? ???????

വിനീത്​ ഹാജർ; ഇനി സർക്കാർ ഉദ്യോഗം

തിരുവനന്തപുരം: ഇന്ത്യൻ ഫുട്​ബാൾ താരം സി.കെ. വിനീത്​ സംസ്​ഥാന സർക്കാർ സർവിസിൽ പ്രവേശിച്ചു. ​തിങ്കളാഴ്​ച രാവിലെ സെക്ര​േട്ടറിയറ്റിലെത്തിയ വിനീത്​ പൊതുഭരണ വകുപ്പിൽ അസിസ്​റ്റൻറായാണ്​ നിയമനം നേടിയത്​. താരത്തി​​െൻറ പരിശീലനസൗകര്യം കണക്കിലെടുത്ത്​ രാത്രിയോടെ എറണാകുളത്തേക്ക്​ സ്​ഥലംമാറ്റം നൽകി.

തൃപ്പൂണിത്തുറയിലെ റീജനൽ പെർഫോർമൻസ്​ ഒാഡിറ്റ്​ ഒാഫിസിലേക്ക്​ മാറ്റം നൽകി രാത്രിയോടെ ഉത്തരവിറങ്ങി. തിരുവനന്തപുരം ഏജീസ്​ ഒാഫിസ്​ ഉദ്യോഗസ്​ഥനായിരുന്ന വിനീതിനെ മതിയായ ഹാജരില്ലെന്ന്​ പറഞ്ഞ്​ പിരിച്ചുവിടുകയായിരുന്നു. ഇതോടെയാണ്​ സംസ്​ഥാന സർക്കാർ ജോലി നൽകാൻ തീരുമാനിച്ചത്​. കായികമന്ത്രി എ.സി. മൊയ്​തീൻ മുൻകൈയെടുത്താണ്​ സർക്കാർ​ ജോലി ഉറപ്പാക്കിയത്​.
Tags:    
News Summary - ck vineeth new job- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.