Posted On
date_range Updated On
date_range ചെന്നൈയിൻ കോച്ച് ജോൺ ഗ്രിഗറിക്ക് മൂന്ന് മത്സരങ്ങളിൽ വിലക്കും നാല് ലക്ഷം രൂപ പിഴയും
മുംബൈ: െഎ.എസ്.എൽ ക്ലബ് ചെന്നൈയിൻ എഫ്.സി കോച്ച് ജോൺ ഗ്രിഗറിക്ക് മൂന്ന് മത്സരങ്ങളിൽ വിലക്കും നാല് ലക്ഷം രൂപ പിഴയും. ഡിസംബർ 28ന് ജാംഷഡ്പുർ എഫ്.സിക്കെതിരെ നടന്ന മത്സരത്തിൽ മാച്ച് ഒഫീഷ്യലുകളുമായി കൊമ്പുകോർത്തതിെൻറ പേരിലാണ് നടപടി. ജാംഷഡ്പുരിൽ നടന്ന കളിയിൽ 1-0ത്തിന് ചെന്നൈയിൻ ജയിച്ചിരുന്നു. ഇതോടെ, ഡൽഹി ഡൈനാമോസിനും പുണെ സിറ്റിക്കുമെതിരായ ഹോം മത്സരത്തിലും നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെതിരായ എവേ മത്സരത്തിലും ഗ്രിഗറിക്ക് ഗ്രൗണ്ടിൽ പ്രവേശിക്കാൻ അനുമതിയുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.