Posted On
date_range Updated On
date_range എ.ടി.കെയെ തോൽപിച്ച് ബംഗളൂരു ഒന്നാമത്
ബംഗളൂരു: നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെക്കെതിരെ ബംഗളൂരുവിന് ജയം. നായകൻ സുനിൽ ഛേത്രി നേടിയ ഏക ഗോളിനാണ് നീലപ്പടയുടെ ജയം. ഒമ്പതു മത്സരങ്ങളിൽ ബംഗളൂരുവിെൻറ ആറാം ജയമാണിത്. ഇതോടെ 18 പോയൻറുമായി ബംഗളൂരു ഒന്നാം സ്ഥാനത്തെത്തി. 39ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോൾ. ടൂർണമെൻറിൽ താരത്തിെൻറ അഞ്ചാം ഗോളാണിത്. നേരത്തേ ചെന്നൈയിൻ, ജാംഷഡ്പുർ ടീമുകളോട് സ്വന്തം ഹോംഗ്രൗണ്ടിൽ ബംഗളൂരു തോറ്റിരുന്നു. എട്ടാം മത്സരത്തിൽ ഇതോടെ ചാമ്പ്യന്മാർക്ക് മൂന്നാം തോൽവിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.