മുംബൈ: കൗമാര ലോകകപ്പിെൻറ ആരവങ്ങൾക്ക് പിന്നാലെ െഎ.എസ്.എൽ നാലാം സീസണിന് നവംബർ 17 ന് തുടക്കമാവുേമ്പാൾ, ആദ്യ മത്സരത്തിൽ നേർക്കുനേർ എത്തുന്നത് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്തയും. എ.ടി.കെയുടെ തട്ടകമായ വിവേകാന്ദ സ്റ്റേഡിയത്തിൽ എട്ടുമണിക്കാണ് ആരാധകർ കാത്തിരിക്കുന്ന ഉദ്ഘാടന മത്സരം. രണ്ടു തവണ കേരള ബ്ലാസ്റ്റേഴ്സിെൻറ കിരീട കുതിപ്പിലേക്കുള്ള വഴിമുടക്കികളായ കൊൽക്കത്ത, ഇത്തവണ അമർ തമർ കൊൽക്കത്ത(എ.ടി.കെ)യെന്ന പേരിലാണ് എത്തുന്നത്. നവംബർ 24ന് ജംഷഡ്പൂർ എഫ്.സിക്കെതിരെയാണ് കൊച്ചിലെ ആദ്യ മത്സരം.
പുതിയ സീസണിൽ ബംഗളൂരു എഫ്.സി, ജംഷഡ്പൂർ എഫ്.സി എന്നീ രണ്ടു ടീമുകൾ കൂടിചേർന്നതോടെ പത്തുടീമുകളുടെ 95 മത്സരങ്ങളാണ് ആകെയുള്ളത്. രണ്ടു പാദങ്ങളടങ്ങിയ സെമി, ഫൈനൽ മത്സരങ്ങൾ മാർച്ചിൽ നടക്കും. വൈകീട്ട് 5:30നും രാത്രി എട്ടിനും ആരംഭിക്കുന്ന മത്സരങ്ങൾ ബുധൻ മുതൽ ശനിവരെയുള്ള ദിവസങ്ങളിലായിരിക്കും. മലയാളിതാരം അനസ് എടത്തൊടികയുടെ ജംഷഡ്പൂർ എഫ്.സിക്ക് നോർത്ത് ഇൗസ്റ്റ് യുനൈറ്റഡാണ് ആദ്യ എതിരാളി.
മഹാരാഷ്ട്ര ഡർബിപോരാട്ടമായ എഫ്.സി പൂണെ^മുംബൈ സിറ്റി മത്സരം നവംബർ 29നാണ്. ഡിസംബർ ഒന്നിനാണ് ജംഷട്ട്പൂർ എഫ്.സി ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. 77 വിദേശ താരങ്ങൾക്കും 166 ആഭ്യന്തര താരങ്ങൾക്കുമായി 132.75 കോടിയാണ് പത്തു ക്ലബുകൾ ആകെ ചെലവഴിച്ചത്. കഴിഞ്ഞ സീസണിൽ ആറു വിദേശ താരങ്ങൾക്ക് കളത്തിലിറങ്ങാനായിരുന്നെങ്കിൽ ഇത്തവണ അഞ്ചാക്കിക്കുറച്ചിട്ടുണ്ട്.
കച്ച മുറുക്കി കൊമ്പന്മാർ
കൊച്ചി: കൗമാര ലോകകപ്പിെൻറ താളത്തിൽനിന്ന് കൊച്ചി ഉണരുന്നത് ഇന്ത്യൻ സൂപ്പർ ലീഗിെൻറ ആരവങ്ങളിലേക്ക്. അണ്ടർ 17 ലോകകപ്പിെൻറ ഗ്രൂപ് മത്സരങ്ങളും പ്രീക്വാർട്ടറും ക്വാർട്ടറും അവസാനിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കേരള കൊമ്പന്മാരുടെ ഹോം മത്സരങ്ങൾക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കമാകും. ഐ.എസ്.എൽ നാലാം സീസണിലെ കൊച്ചിയിലെ അങ്കത്തിന് 24ന് അരങ്ങുണരും. കന്നിക്കാരായ ജംഷഡ്പുർ എഫ്.സിക്കെതിരെയാണ് ആദ്യ ഹോം മത്സരം. ഹൈദരാബാദിലുള്ള ടീം വിദേശ പരിശീലനത്തിനായി അടുത്തയാഴ്ച സ്പെയിനിലേക്കും പറക്കും. മികച്ച ആക്രമണ നിരയുമായാണ് ഇത്തവണ കൊമ്പന്മാർ കളത്തിലിറങ്ങുന്നത്. മലയാളികളുടെ ഹ്യൂമേട്ടൻ ഇയാം ഹ്യൂം തിരിച്ചെത്തി. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് ബെർബറ്റോവിനെ വാങ്ങി.
ഹോം മത്സരങ്ങൾ
നവംബര്‍ 24: ജംഷഡ്പുര്‍ എഫ്.സി
ഡിസംബര്‍ മൂന്ന്: മുംബൈ സിറ്റി എഫ്.സി
ഡിസംബര്‍ 15: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്ഡി
സംബര്‍ 31: ബംഗളൂരു എഫ്.സി
2018 ജനുവരി 4: പുണെ സിറ്റി എഫ്.സി
ജനുവരി 21: എഫ്.സി ഗോവ
ജനുവരി 27: ഡല്‍ഹി ഡൈനാമോസ്
ഫെബ്രുവരി ഒമ്പത്: കൊല്‍ക്കത്ത
ഫെബ്രുവരി 23: ചെന്നൈയിന് എഫ്.സി
എവേ മത്സരങ്ങള്‍
നവംബര്‍ 17: അത്ലറ്റികോ ഡി കൊല്‍ക്കത്ത
ഡിസംബര്‍ ഒമ്പത്: എഫ്.സി ഗോവ
ഡിസംബര്‍ 22: ചെന്നൈയിന് എഫ്.സി
2018 ജനുവരി 10: ഡല്‍ഹി ഡൈനാമോസ്
ജനുവരി 14: മുംബൈ സിറ്റി എഫ്.സി
ജനുവരി 17: ജംഷഡ്പുര്‍ എഫ്.സി
ഫെബ്രുവരി 2: പുണെ സിറ്റി എഫ്.സി
ഫെബ്രുവരി 17: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്
മാര്‍ച്ച് 1: ബംഗളൂരു എഫ്.സി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.