ഇൻറർനാഷനൽ ചാമ്പ്യൻസ്​ കപ്പ്​: സിറ്റിക്ക്​ തോൽവി; ബയേണിന്​ ജയം

ഷി​കാ​ഗോ: പ്രീ​സീ​സ​ൺ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ലൂ​ടെ സീ​സ​ണി​ൽ മി​ക​ച്ച തു​ട​ക്ക​മി​ടാ​നു​ള്ള മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി കോ​ച്ച്​ പെ​പെ ഗ്വാ​ർ​ഡി​യോ​ള​യു​ടെ മോ​ഹ​ങ്ങ​ൾ​ക്ക്​ ജ​ർ​മ​ൻ ഷോ​ക്ക്​.​ ഷി​കാ​ഗോ​യി​ലെ സോ​ൾ​ജ്യ​ർ ഫീ​ൽ​ഡി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബൊ​റൂ​സി​യ ഡോ​ർ​ട്​​​മു​ണ്ടാ​ണ്​ ഇം​ഗ്ലീ​ഷ്​ ചാ​മ്പ്യ​ന്മാ​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ച​ത്​.

ഡോ​ർ​ട്​​​മു​ണ്ടി​െൻറ യു.​എ​സ് താ​രം ക്രി​സ്​​റ്റ്യ​ന്‍ പു​ലി​സി​ച്ചി​നെ ഫൗ​ള്‍ ചെ​യ്ത​തി​ന് ല​ഭി​ച്ച പെ​നാ​ല്‍റ്റി വ​ല​യി​ലെ​ത്തി​ച്ച നാ​യ​ക​ൻ മ​രി​യോ ഗോ​ഡ്​​​സേ​യാ​ണ്​ ജ​ർ​മ​ൻ ടീ​മി​ന്​ ജ​യം സ​മ്മാ​നി​ച്ച​ത്. റെ​ക്കോ​ഡ്​ ട്രാ​ൻ​സ്​​ഫ​ർ തു​ക​ക്ക്​ ലെ​സ്​​റ്റ​റി​ൽ​നി​ന്ന്​ സി​റ്റി​യി​ലെ​ത്തി​യ അ​ൽ​ജീ​രി​യ​ൻ താ​രം റി​യാ​ദ്​ മെ​ഹ്​​റ​സ്​ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു. 

വ​മ്പ​ന്മാ​രു​ടെ അ​ഭാ​വ​ത്തി​ൽ മെ​ഹ്​​റ​സും ക്ലോ​ഡി​യോ ബ്രാ​വോ​യും​ മു​ന്നേ​റ്റ​ത്തെ ന​യി​ച്ചു. യു​ക്രെ​യ്​​ൻ താ​രം സി​ൻ​കെ​ൻ​കോ പെ​നാ​ൽ​റ്റി ബോ​ക്​​സി​ൽ ഫൗ​ൾ ചെ​യ്​​ത​തി​നാ​ണ്​ ഡോ​ർ​ട്​​മു​ണ്ടി​ന്​ അ​നു​കൂ​ല​മാ​യി റ​ഫ​റി പെ​നാ​ൽ​റ്റി അ​നു​വ​ദി​ച്ച​ത്. കി​ക്കെ​ടു​ത്ത ഗോ​ഡ്​​​സേ​ക്ക്​ പി​ഴ​ച്ചി​ല്ല. 

മറ്റൊരു മത്സരത്തിൽ ബയേൺ മ്യുണിക്​ 3^1ന്​ പി.എസ്​.ജിയെ തോൽപിച്ചു. ​യാവി മാർടിനസ്​, റെനറ്റോ സാഞ്ചസ്​,  ജോഷ്വാ സിർക്​സീ എന്നിവരാണ്​ ബയേണി​നായി ഗോളടിച്ചത്​.  പി.എസ്​.ജിക്കായി തിമോ വിയ ഗോൾ നേടി. 

Tags:    
News Summary - international champions cup-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT