ഷാങ്ഹായ്: ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് തുടർച്ചയാ യ രണ്ടാം ജയം. മത്സരം തീരാൻ 10 മിനിറ്റ് മാത്രം ശേഷിക്കേ കൗമാര താരം എയ്ഞ്ചൽ ഗോമസ് നേടിയ ഗോളിെൻറ മികവിൽ യുനൈറ്റഡ് 2-1ന് ടോട്ടൻഹാം ഹോട്സ്പറിനെ മറികടന്നു. ആൻറണി മാർഷ്യലിലൂടെ യുൈനറ്റഡാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. 65ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ഫ്രഞ്ച് താരം ലൂകാസ് മൗറയിലൂടെ ടോട്ടൻഹാം സ്കോർ സമനിലയിലാക്കി. 80ാം മിനിറ്റിൽ യുവാൻ മാറ്റയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോമസിെൻറ വിജയഗോൾ. പ്രീസീസണിൽ കളിച്ച നാലിൽ നാലും വിജയിച്ചാണ് ഒലേ ഗണ്ണർ സോൾഷ്യറുടെ ടീമിെൻറ കുതിപ്പ്.
ലിവർപൂളിന്
സമനില
വാഷിങ്ടൺ: പ്രമുഖ താരങ്ങളില്ലാതെ പ്രീസീസൺ പര്യടനത്തിനായി യു.എസിലെത്തിയ ലിവർപൂൾ തുടർച്ചയായ മൂന്നാം മത്സരത്തിലും ജയമില്ലാതെ തിരിച്ചുകയറി. യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂളിനെ പോർചുഗീസ് ക്ലബായ സ്പോർടിങ് ലിസ്ബൺ 2-2ന് സമനിലയിൽ തളച്ചു. ബ്രൂണോ ഫെർണാണ്ടസിലൂടെ നാലാം മിനിറ്റിൽ തന്നെ സ്േപാർടിങ് മുന്നിലെത്തി. ആദ്യ പകുതി തീരുന്നതിന് മുേമ്പ േജാർജീന്യോ വെയ്നാൾഡമും ഡിവോക് ഒറിജിയും റെഡ്സിന് 2-1െൻറ ലീഡ് നൽകി. എന്നാൽ 53ാം മിനിറ്റിൽ മാർകസ് വെൻഡലിലൂടെ സ്പോർടിങ് സമനില ഗോൾ നേടി. ആദ്യ സൗഹൃദ മത്സരത്തിൽ ഡോർട്മുണ്ടിനോടും (3-2) രണ്ടാം മത്സരത്തിൽ സെവിയ്യയോടുമായിരുന്നു (2-1) ലിവർപൂളിെൻറ തോൽവി. അടുത്ത മത്സരത്തിൽ ലിവർപൂൾ ഇറ്റാലിയൻ ക്ലബ് നാപോളിയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.