Posted On
date_range Updated On
date_range ഇൻറർകോണ്ടിനെൻറൽ കപ്പ് : ഇന്ത്യ x കെനിയ ഫൈനൽ ഇന്ന്
മുംബൈ: ഇൻറർേകാണ്ടിനെൻറൽ കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ കലാശ പോരാട്ടത്തിൽ സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ആഫ്രിക്കൻ ശക്തികളായ കെനിയയെ നേരിടും. മുംബൈ ഫുട്ബാൾ അരീനയിൽ വെച്ചാണ് മത്സരം. കളിച്ച മൂന്ന് മത്സരങ്ങളിലും വലകുലുക്കി നിലവിൽ കളിക്കുന്ന അന്താരാഷ്ട്ര ഗോൾ വേട്ടക്കാരിലെ മൂന്നാമനായ ഛേത്രിയിൽതന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവനും.
ഗ്രൂപ് ഘട്ടത്തിൽ ഇന്ത്യ 3-0ന് പരാജയപ്പെടുത്തിയ കെനിയ ചൈനീസ് തായ്പേയിയെ ഗോൾമഴയിൽ മുക്കിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. മൂന്നു ടീമുകള്‍ക്ക് ആറു പോയൻറ് വീതമായപ്പോൾ മികച്ച ഗോൾ ശരാശരിയിൽ ഇന്ത്യയും കെനിയയും ഫൈനലിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.