ബാഴ്സലോണ: നേരേത്ത ലോകമറിഞ്ഞ രഹസ്യം ഇനിയേസ്റ്റ പരസ്യമാക്കി. കൂടിയാൽ ഒരു മാസം. ബാഴ്സലോണക്കായി സമർപ്പിച്ച 22 വർഷത്തിനൊടുവിൽ നൂകാംപിൽനിന്ന് ഇൗ സീസണോടെ വിടപറയും. ബാഴ്സലോണയിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലായിരുന്നു കണ്ണീരണിഞ്ഞ്, കണ്ഠമിടറി ഇനിയേസ്റ്റ തെൻറ തീരുമാനം അറിയിച്ചത്.
കഴിഞ്ഞയാഴ്ചയിലെ കിങ്സ് കപ്പ് ഫൈനൽ ഇനിയേസ്റ്റയുടെ വിടവാങ്ങൽ പോരാട്ടമാക്കി ഗംഭീരമാക്കിയ ആരാധകർക്കും സഹതാരങ്ങൾക്കും ഇൗ പ്രഖ്യാപനം അപ്രതീക്ഷിതമായില്ല. ഭാവിയിൽ ബാഴ്സലോണക്കെതിരെ കളിക്കാനുള്ള സാഹചര്യമൊഴിവാക്കാൻ ഇനിയൊരു യൂറോപ്യൻ ക്ലബിൽ താനുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാഴ്സ ആജീവനാന്ത കരാർ നൽകിയ താരമാണ് അവിശ്വസനീയ കരിയറിനൊടുവിൽ വിടപറയുന്നത്. എട്ട് ലാ ലിഗ കിരീടം, ആറ് കിങ്സ് കപ്പ്, നാല് ചാമ്പ്യൻസ് ലീഗ് എന്നീ നേട്ടങ്ങളിൽ ക്ലബിെൻറ ഭാഗമായി. ‘‘22 വർഷത്തെ കരിയറിനൊടുവിൽ ലോകത്തെ ഏറ്റവും മികച്ച ടീമിനൊപ്പമാണ് ഞാനുള്ളത്. ജീവിതത്തിലെ ഏറ്റവും വിഷമമേറിയ നിമിഷമാണിത്. പക്ഷേ, അനിവാര്യമായ സമയമാണ് വിടവാങ്ങൽ’’ -കണ്ണീരോടെ ഇനിയേസ്റ്റ പറഞ്ഞു.
La légende @andresiniesta8 annonce son départ en fin de saison...#Infinit8Iniesta pic.twitter.com/t1RVDk1Cna
— FC Barcelona (@fcbarcelona_fra) April 27, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.