െഎ.എസ്.​എൽ: ഗോവക്ക്​ ആദ്യ ജയം

​മുബൈ: െഎ.എസ്.​എൽ മൂന്നാം സീസണിൽ എഫ്​.സി ഗോവക്ക്​ ആദ്യ ജയം. എതിരാളികളായ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു  ഗോളിന്​ പരാജയപ്പെടുത്തിയാണ്​ ഗോവ ആദ്യജയം ആഘോഷിച്ചത്​. 41ാം മിനിറ്റിൽ റിച്ചാർലിസൺ ​െഫലിസ്​ബിനോയാണ്​ ഗോവക്കായി വലകുലുക്കിയത്​.

ജൂലിയോ സീസർ പായിച്ച ഫ്രീക്വിക്ക്​ അസാമാന്യ​ വേഗത്തിൽ ഗോളാക്കി മാറ്റി റിച്ചാർലിസൺ എതിരാളികളെ ഞെട്ടിക്കുകയായിരുന്നു​. മൂന്ന്​ തോൽവിയും ​ഒരു സമനിലയുമായി പോയിൻറ്​ നിലയിൽ അവസാന സ്​ഥാനത്തായിരുന്ന ഗോവക്ക്​ ഇൗ ജയത്തോടെ മൂന്ന്​ പോയിൻറ്​ കൂടിയിട്ടുണ്ട്​. രണ്ടാം തോൽവി പിണഞ്ഞ മു​ംബൈക്ക്​ ആറു മത്സരത്തിൽ നിന്ന്​ എട്ട്​ പോയിൻറാണുള്ളത്​​.

Tags:    
News Summary - Indian Super League ‏

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.