ലോകകപ്പ്​ യോഗ്യത: അനസ്​, ആഷിഖ്​, സഹൽ ഇന്ത്യൻ ടീമിൽ

ഗുവാഹതി: ബംഗ്ലാദേശിനെതിരെ ചൊവ്വാ​ഴ്​ച നടക്കാൻ പോകുന്ന ലോകകപ്പ്​ യോഗ്യതാറൗണ്ട്​ പോരാട്ടത്തിനുള്ള 23 അംഗ ഇന്ത്യൻ ടീമിൽ മൂന്നു മലയാളികൾ ഇടംപിടിച്ചു. ആദ്യ ജയം സ്വന്തമാക്കാനൊരുങ്ങി കൊൽക്കത്ത സാൾട്ട്​ലേക്ക്​ സ്​റ്റേഡിയത്തിൽ പന്തുതട്ടാനിറങ്ങുന്ന ഐകർ സ്​റ്റിമാക്കി​​െൻറ സംഘത്തിൽ അനസ്​ എടത്തൊടിക, ആഷിഖ്​ കുരുണിയൻ, സഹൽ അബ്​ദുൽ സമദ്​ എന്നീ താരങ്ങളാണ്​ ഇടംപിടിച്ചത്​. ഡിഫൻഡർമാരായ സന്ദേശ്​ ജിങ്കാനെയും അൻവർ അലിയെയും പരിക്കേറ്റതിനാൽ ടീമിൽനിന്നൊഴിവാക്കി. ജിങ്കാന്​ പരിക്കേറ്റതിനാൽ അനസിന്​ ആദ്യ ഇലവനിൽതന്നെ സ്​ഥാനം ലഭിച്ചേക്കും.

​ടീം: ഗോൾകീപ്പർമാർ: ഗുർപ്രീത്​ സിങ്​ സന്ധു, അമരീന്ദർ സിങ്​, കമൽജിത്​ സിങ്​,
ഡിഫൻഡർമാർ: അനസ്​ എടത്തൊടിക, പ്രീതം കോട്ടൽ, രാഹുൽ ഭേകെ, ആദിൽ ഖാൻ, നരേന്ദർ, സാർഥക്​ ഗോലൂയി, മന്ദർ റാവു ദേശായി, സുഭാശിഷ്​ ബോസ്​.
മിഡ്​ഫീൽഡർമാർ: ഉദാന്ത സിങ്​, നിഖിൽ പൂജാരി, വിനീത്​ റായ്​, അനിരുദ്ധ്​ ഥാപ്പ, സഹൽ അബ്​ദുൽ സമദ്​, റെയ്​നിയർ ഫെർണാണ്ടസ്​, ബ്രൻഡൺ ഫെർണാണ്ടസ്​, ലലിയാൻസുവാല ഛാങ്​തെ, ആഷിഖ്​ കുരുണിയൻ.
ഫോർവേഡ്​സ്​: സുനിൽ ഛേത്രി, ബൽന്ത്​ സിങ്​, മൻവീർ സിങ്​.

Tags:    
News Summary - indian football team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT