Posted On
date_range Updated On
date_range കരുത്തരായ വെനസ്വേലയെ സമനിലയിൽ തളച്ചു; ചരിത്രമായി ഇന്ത്യൻ ഫുട്ബാൾ ടീം
ഇന്ത്യൻ ഫുട്ബാളിന് പ്രതീക്ഷ പകർന്ന് കൊണ്ട് കരുത്തരായ വെനസ്വേലയെ ഗോൾ രഹിത സമനിലയിൽ തളച്ച് ഇന്ത്യയുടെ അണ്ടർ 20 ഫുട്ബാൾ ടീം. സ്‌പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പിലാണ് ഇന്ത്യൻ നിര വെനസ്വേലയെ ഗോൾരഹിത സമനിലയിൽ തളച്ചത്. 2017ൽ നടന്ന അണ്ടര്‍ 20 ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിയ വെനസ്വേലയുടെ കരുത്തരായ ടീമിനെയായിരുന്നു ഇന്ത്യൻ ചുണക്കുട്ടികൾ നേരിട്ടത്. ഫൈനലിൽ ഇംഗ്ലണ്ടിനോടായിരുന്നു വെനസ്വേല അടിയറവ് പറഞ്ഞത്.
ടൂര്‍ണ്ണമെൻറിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ ജീവന്മരണ പോരാട്ടമായിരുന്നു വെനസ്വേലയ്‌ക്കെതിരെ കാഴ്ച്ച വെച്ചത്. ആദ്യ കളികളിലെ പിഴവുകൾ തിരുത്തി മികച്ച മുന്നേറ്റങ്ങളും പ്രത്യാക്രമണങ്ങളും നടത്താനും ഇന്ത്യക്കായി. ഞായറാഴ്ച്ച അര്‍ജന്റീനക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.