മഴ കുറഞ്ഞ്​ താരങ്ങളെത്തി; ഇന്ത്യ-ജോർഡൻ മത്സരം ഇന്ന്​ തന്നെ

അമ്മാൻ(ജോർഡൻ): ഇന്ത്യ-ജോ​ർ​ഡൻ സൗഹൃദ ഫുട്​ബാൾ മത്സരം കൃത്യ സമയത്ത്​ തന്നെ നടത്താൻ തീരുമാനം. കനത്ത മഴ കാരണം അമ്മാനിലേക്കുള്ള വിമാനം വഴി തിരിച്ചുവിട്ടതിനെ തുടർന്ന്​​ തുടങ്ങാൻ മണിക്കൂറുകൾ​ ശേഷിക്കേ മത്സരം ഉപേക്ഷിച്ചതായി വാർത്തകൾ വന്നിരുന്നു. മുഴുവൻ താരങ്ങളും ജോർഡനിലെത്തിയതോടെ മത്സരം ഇന്ന്​ രാത്രി 10:30ന്​ തന്നെ നടക്കും.

മഴ​ കാരണം ദോഹയിലേക്ക്​ വിമാനം തിരിച്ചുവിട്ടതോടെ ഏഴ്​ ഇന്ത്യൻ താരങ്ങളും ടീം ഉദ്യോഗസ്ഥരും 10 മണിക്കൂറോളമായിരുന്നു കുവൈറ്റ്​ സിറ്റി വിമാനത്താവളത്തിൽ കുടുങ്ങിയത്​.​​ വെള്ളിയാഴ്​ച രാത്രി വൈകി മാത്രമേ​ മുഴുവൻ ഇന്ത്യൻ താരങ്ങൾക്കും ജോർഡാനിലെത്താൻ സാധിച്ചുള്ളൂ.

കഴിഞ്ഞ വ്യാഴാഴ്​ച തന്നെ 15 അംഗ ഇന്ത്യൻ ടീം മിഡിൽ ഇൗസ്റ്റിലെത്തിയിരുന്നുവെങ്കിലും മഴ കാരണം വിമാനം ദോഹയിലേക്ക്​ വഴിതിരിച്ചുവിട്ടതോടെ ചിലർ കുവൈറ്റിൽ കുടുങ്ങുകയായിരുന്നു. പരിക്കിനെ തുടർന്ന്​ നായകൻ സുനിൽ ചേത്രി ഇല്ലാതെയാണ്​ ഇന്ത്യൻ നിര ഇറങ്ങുന്നത്​. അടുത്ത മാസം 27ന്​ ഒമാനെതിരെയാണ്​ ഇന്ത്യയുടെ അടുത്ത സൗഹൃത മത്സരം.

Tags:    
News Summary - india vs jordan match cancelled-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.