Posted On
date_range Updated On
date_range ഇന്ത്യ സാഫ് കപ്പ് ഫുട്ബാൾ സെമിയിൽ
ധാക്ക: തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യ സാഫ് കപ്പ് ഫുട്ബാൾ സെമിയിൽ. ഗ്രൂപ് ‘ബി’യിലെ മത്സരത്തിൽ മാലദ്വീപിനെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ജയം. 36ാം മിനിറ്റിൽ നിഖിൽ പൂജാരിയും 44ാം മിനിറ്റിൽ മൻവിർ സിങ്ങുമാണ് സ്കോർ ചെയ്തത്.
സെമിയിൽ അയൽക്കാരായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. രണ്ടാം സെമിയിൽ നേപ്പാളും മാലദ്വീപും ഏറ്റുമുട്ടും. അണ്ടർ 23 ടീമുമായെത്തിയ ഇന്ത്യ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 2-0ത്തിന് തോൽപിച്ചിരുന്നു. ആദ്യ കളിയിൽ മഞ്ഞക്കാർഡ് കണ്ട മലയാളിതാരം ആഷിഖ് കുരുണിയൻ, ശരത് ഗൊലോയി എന്നിവരെ പുറത്തിരുത്തിയാണ് കോച്ച് കോൺസ്റ്റെെൻറൻ കളത്തിലിറങ്ങിയത്.
ഇവർക്കൊപ്പം ഫോർവേഡ് സുമിത് പാസി ഉൾപ്പെെട മൂന്നു പേരെയും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.