Posted On
date_range Updated On
date_range ഫിഫ റാങ്കിങ്ങ്: ഇന്ത്യക്ക് ഒരു സ്ഥാനം നഷ്ടമായി; ബ്രസീൽ വീണ്ടും തലപ്പത്ത്
ന്യൂഡൽഹി: പുതിയ റാങ്ക് പട്ടിക ഫിഫ പുറത്തുവന്നപ്പോൾ ഇന്ത്യക്ക് ഒരു സ്ഥാനം നഷ്ടമായി. അടുത്തകാലത്തായി ഇന്ത്യയുടെ റെക്കോഡ് സ്ഥാനമായിരുന്ന 96ൽ നിന്നും 97 ലേക്കാണ് ഇറക്കം. കോൺകകാഫ് ഗോൾഡ്കപ്പിൽ മികച്ച മുന്നേറ്റം നടത്തിയ കാനഡ അഞ്ചു സ്ഥാനം മെച്ചപ്പെടുത്തി 95 ലേക്ക് ഉയർന്നതോടെയാണ് ഇന്ത്യക്ക് ഒരു സ്ഥാനം നഷ്ടപ്പെട്ടത്. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യക്ക് 12ാം സ്ഥാനം തന്നെയാണ്. യൂറോകപ്പ് ചാമ്പ്യന്മാരായതോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജർമനിയെ പിന്തള്ളി പട്ടികയിൽ ബ്രസീൽ വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്തി. അർജൻറീന, സ്വിറ്റ്സർലൻഡ്, പോളണ്ട് എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.