ശരീരവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്​; കോവിഡ്​ അനുഭവം പങ്കുവെച്ച്​ ഡിബാല

മിലാൻ: ലോകത്ത്​ 9000ത്തോളം ആളുകളുടെ ജീവനെടുത്ത കോവിഡ്​ 19 വൈറസി​​െൻറ ഭീതിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ്​ യുവൻറസ്​ താരം പൗലോ ഡിബാല. കഴിഞ്ഞ ശനിയാഴ്​ചയാണ്​​ താരത്തിനും ഭാവിവധു ഒറിയാന സബോട്ടിനിക്കും​ കൊറോണ വൈറസ്​ സ്ഥിരീകരിച്ചത്​.

വൈറസ്​ ബാധയയേറ്റതിന്​ പിന്നാലെ ശ്വാസമെടുക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നതായി താരം സാക്ഷ്യപ്പെടുത്തുന്നു. കാഠിന്യമേറിയ രോഗലക്ഷണക്ക്​ ശേഷം ഇപ്പോൾ താൻ സുഖം പ്രാപിച്ചുവെന്നും ഒരാഴ്​ച്ച മുൻപ്​ വരെ ആരോഗ്യപരമായി വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടക്കു​േമ്പാഴും ​മറ്റെന്ത്​ കാര്യങ്ങൾ ചെയ്യു​േമ്പാഴും ശരീരത്തിന്​ ഭാരം തോന്നിയിരുന്നു. കഠിനമായ ശരീരവേദനയോടൊപ്പം ശ്വാസമെടുക്കാനും നന്നായി ബുദ്ധിമുട്ടുകയായിരുന്നു. പ്രതിശ്രുതവധു ഒറിയാനയും രോഗലക്ഷണങ്ങൾ അതിജീവിച്ചെന്ന്​ ഡിബാല ജെ.ടി.വി ചാനലിന്​ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഡിബാലക്കൊപ്പം യുവൻറസ്​ താരങ്ങളായ ഡാനിയേൽ റുഗാനി, ബ്ലെയ്​സെ മറ്റുയ്​ഡി എന്നിവർക്കും കോവഡ്​ രോഗലക്ഷണമുണ്ടായിരുന്നു.

Tags:    
News Summary - I struggled to breathe:’ Dybala reveals coronavirus nightmare-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT