Posted On
date_range Updated On
date_range െഎ ലീഗ്: ചെന്നൈ സിറ്റിയെ തോൽപിച്ച് റിയൽ കശ്മീർ
ശ്രീനഗർ: എവേ മത്സരത്തിലും റിയൽ കശ്മീരിനു മുന്നിൽ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ ്റി മുട്ടുമടക്കി. ഹോം മത്സരത്തിൽ തോറ്റതിെൻറ കണക്കു വീട്ടാൻ കശ്മീരിലെത്തിയ ചെന്നൈ സിറ്റി എഫ്.സി 1-0ത്തിനാണ് കളി കൈവിട്ടത്. െഎവേറിയൻ സ്ട്രൈക്കർ നോഹിറോ ക്രീസോ 81ാം മിനിറ്റിൽ നേടിയ ഗോളിലൂടെയായിരുന്നു െഎ ലീഗിലെ തുടക്കക്കാരുടെ ജയം.
മരംകോച്ചുന്ന തണുപ്പിൽ അനായാസം പന്തുതട്ടിയ ആതിഥേയർക്കെതിരെ ചെന്നൈ കിതച്ചു വീണു. ജയത്തോടെ, റിയൽ കശ്മീർ പോയൻറിൽ രണ്ടാം സ്ഥാനത്തുള്ള ചർച്ചിൽ ബ്രദേഴ്സിനൊപ്പമെത്തി (28). ചെന്നൈ സിറ്റി എഫ്.സി തന്നെയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.