ഐ ലീഗ്​: ചെന്നൈ സിറ്റിക്കെതിരെ നെരോക്ക എഫ്​.സിക്ക്​ ജയം

ഇംഫാൽ: ​െഎ ലീഗിൽ നെരോക്ക എഫ്​.സിക്ക്​ രണ്ടാം ജയം. ചെന്നൈ സിറ്റിക്കെതിരെ  2-1നായിരുന്നു ജയം. ലൈബീരിയൻ താരം കാല്ലോൺ കിയാടാബ 24ാം മിനിറ്റിലും രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ (92) എൻഗാഡം റൊണാൾഡുമാണ്​ നെരോക്ക​ക്കായി സ്​കോർ ചെയ്​തത്​. 64ാം മിനിറ്റിൽ ജീൻ മിച്ചൽ ജോച്ചിം ചെന്നൈക്ക്​ സമനില നൽകിയെങ്കിലും നെരോക്ക മത്സരം തിരിച്ചുപിടിച്ചു. മൂന്നു മത്സരത്തിൽ ആറു പോയൻറുമായി നെരോക്ക നാലാം സ്​ഥാനത്തും ഒരു പോയൻറ്​ മാത്രമുള്ള ചെന്നൈ ഒമ്പതാം സ്​ഥാനത്തുമാണ്​. 
Tags:    
News Summary - I-League: NEROCA -Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.