Posted On
date_range Updated On
date_range െകാൽക്കത്ത നാട്ടങ്കം ജയിച്ച് ബഗാൻ
കൊൽക്കത്ത: കൊൽക്കത്തയുടെ ഫുട്ബാൾ ചരിത്രത്തോളം പഴക്കമുള്ള ടീം മാസങ്ങൾക്കിടെ പാതി പേരുമാറുന്നുവെന്ന വൈക ാരികത നിറഞ്ഞുനിന്ന കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെ 2-1ന് വീഴ്ത്തി മോഹൻ ബഗാൻ. ആക്രമണത്തിലും പ്രതിരോധത്തിലും മുന്നിൽനിന്ന ബഗാൻ തുടക്കത്തിലേ നേടിയ മേൽക്കൈ അവസാനം വരെ നിലനിർത്തിയാണ് ഐ ലീഗിൽ നിർണായക വിജയമുറപ്പിച്ചത്.
18ാം മിനിറ്റിൽ ജോസിബ ബെയ്റ്റിയയിലൂടെ ആദ്യ ഗോൾ കണ്ടെത്തിയ കൊൽക്കത്തക്കായി 68ാം മിനിറ്റിൽ ബാബ ദവാര വീണ്ടും സ്കോർ ചെയ്തു. മികച്ച വിജയം ഉറപ്പിച്ച ബഗാനെ ഞെട്ടിച്ച് മാർകോസ് ജിമെനെസാണ് 72ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന് ആശ്വാസ ഗോൾ സമ്മാനിച്ചത്. ഐ ലീഗിൽ ഒന്നാമതുള്ള ബഗാൻ ഇതോടെ രണ്ടാമതുള്ള പഞ്ചാബ് എഫ്.സിയെക്കാൾ ആറു പോയൻറ് മുന്നിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.