െഎസോൾ: കേരള ബ്ലാസ്റ്റേഴ്സിെൻറ വഴിയേ ഗോകുലം കേരള എഫ്.സിയും. മികച്ച പ്രകടനവു മായി െഎ ലീഗ് സീസൺ ആരംഭിച്ച ഗോകുലത്തിന് തുടരത്തുടരെ അടിതെറ്റുന്നു. സീസണിൽ ഫോ മിലില്ലാത്ത െഎസോളിനോട് എവേ മത്സരം കളിക്കാൻ പോയ കേരള ടീം 3-2ന് തോറ്റു.
അേൻറാണി യോ ജർമന്‍ പകരക്കാരനായെത്തിയ നൈജീരിയൻ താരം ജോയൽ സൺഡേ ആയേനി ഇഞ്ച്വറി സമയത്ത് രണ്ടു ഗോൾ തിരിച്ചടിച്ചതിനാൽ തോൽവിയുടെ ആഘാതം കുറഞ്ഞു. ആശ്വാസ ജയത്തോടെ െഎസോൾ ഒരു സ്ഥാനം െമച്ചപ്പെടുത്തി ഒമ്പതാമതെത്തി. ഗോകുലം എട്ടാം സ്ഥാനത്തുതന്നെ. അതേസമയം, അവസാന സ്ഥാനക്കാരായ ഷില്ലോങ് ലെജോങ്ങിനെ 6-1ന് തകർത്ത് ചെന്നൈ സിറ്റി വീണ്ടും ഒന്നാമെതത്തി.
അവസാന മത്സരത്തിൽനിന്ന് അഞ്ചു മാറ്റങ്ങളുമായെത്തിയ െഎസോളിനെതിരെ കൃത്യമായ തന്ത്രങ്ങൾ പയറ്റാൻ ഗോകുലം കോച്ച് ബിനോ ജോർജിനായില്ല. ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നെങ്കിലും, രണ്ടാം പകുതി പ്രതിരോധത്തിൽ കാര്യമായ വീഴ്ചയുണ്ടായി. ഒന്നിനു പിറകെ ഒന്നായി കേരള ടീമിെൻറ വലകുലുങ്ങിയത് മൂന്നു തവണ. ലൈബീരിയൻ താരം അൻസുമാന ക്രൊമാഹ് (51), ലാൽകഹ്മാപുമാവിയ (63), റൊചർസേലെ (71) എന്നിവരാണ് ഗോളടിച്ചത്.
ആദ്യ ഗോളിനു പിന്നാലെതന്നെ ഗോകുലം കോച്ച് മാറ്റങ്ങൾ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പകരക്കാരനായെത്തിയ ജോയൽ ഇഞ്ച്വറി സമയം രണ്ടു ഗോളുകൾ (93, 96-പെനാൽറ്റി) തിരിച്ചടിച്ച് സമനിലക്ക് ശ്രമം നടത്തിയെങ്കിലും സമയം അതിക്രമിച്ചിരുന്നു. ഷില്ലോങ് ലെജോങ്ങിനെ 6-1ന് ചെന്നൈ സിറ്റി തകർത്ത മത്സരത്തിൽ സ്പാനിഷ് താരം പെഡ്രോ മാൻസിയുടെ (50, 78, 80) ഹാട്രിക്കാണ് തമിഴ് സംഘത്തിന് ഗ്ലാമർ ജയമൊരുക്കിയത്. നെസ്റ്റർ ഗൊർഡില്ലോ (13, 70), റോബർേട്ടാ സുവാരസ് (38) എന്നിവർ മറ്റു ഗോളുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.