അൽ വഖ്ര: ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്‍റ് ഫൈനലിൽ സൗദി അറേബ്യയും ബഹ്റൈനും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനൽ മത്സരം. ഖത്തറിനെ 1-0ന് തോൽപ്പിച്ചാണ് സൗദി ഫൈനലിൽ കടന്നത്. 28ാം മിനിറ്റിൽ അബ്ദുല്ല അൽ ഹമ്ദാൻ ആണ് സൗദിക്കായി ഗോൾ നേടിയത്.
ഒന്നാം സെമി ഫൈനലിൽ ബഹ്റൈൻ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇറാഖിനെ തോൽപ്പിച്ചാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും 2-2ന് സമനില പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടവന്നത്. ബഹ്റൈൻ അഞ്ച് അവസരവും ലക്ഷ്യത്തിലെത്തിച്ചപ്പോൾ ഇറാഖ് നാല് ഷോട്ട് എടുത്തതിൽ ഒന്ന് പുറത്തേക്കടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.