ഇനി റിയൽ പോരാട്ടം: കശ്മീരിനെ നേരിടാൻ ഗോകുലം കേരള
കോഴിക്കോട്: ഐ ലീഗിൽ ഇന്ന് ഗോഗുലം കേരള എഫ്.സി റിയല്‍ കശ്മീര്‍ എഫ്.സിയെ നേരിടും. വൈകുന്നേരം അഞ്ച് മണിക്ക് ക ോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഒമ്പത് പോയിൻറുമായി ഏഴാം സ്ഥാനത്തുള്ള ഗോകുലവും ഏഴ് മത്സ രങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയുമടക്കം 13 പോയിൻറുമായി ലീഗില്‍ മൂന്നാമതുള്ള റിയല്‍ കശ്മീര്‍ എഫ് സിയുമായുള്ള ആവേശകരമായ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
അതേസമയം ഇന്നലെ ഇരു ടീമുകളും കയ്യേറ്റ ആരോപണവുമായി രംഗത്തുവന്നിരുന്നു. വെള്ളിയാഴ്ച രാവിലെ പരിശീലനത്തിനായി അനുവദിച്ച മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ പോകാതെ മത്സരവേദിയായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെത്തിയ റിയൽ കശ്മീർ സംഘം ഗോകുലം സി.ഇ.ഒയും ചെന്നൈ സ്വദേശിയുമായ അശോക് കുമാറിനെ ൈകയേറ്റം ചെയ്തു എന്ന് േഗാകുലം ആരോപിച്ചപ്പോൾ പരിശീലനത്തിന് സൗകര്യമൊരുക്കാതെ തങ്ങളെ കൈയേറ്റം ചെയ്തുവെന്നായിരുന്നു റിയല്‍ കാശ്മീര്‍ എഫ്.സിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.