Posted On
date_range Updated On
date_range ടിക്കറ്റ് തുക 5.60ലക്ഷം; ധനരാജെൻറ ഭാര്യക്ക് െകെമാറി
കോഴിക്കോട്: ചർച്ചിൽ ബ്രദേഴ്സിനെതിരായ നിർണായകമായ മത്സരത്തിലെ വിജയത്തിനെ ാപ്പം റിപ്പബ്ലിക് ദിനത്തിൽ സഹാനുഭൂതിയുടെ കൊടിയടയാളമായി ഗോകുലം കേരള ക്ലബ്. കഴി ഞ്ഞ മാസം പെരിന്തൽമണ്ണയിൽ കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിച്ച മുൻ സന്തോഷ്ട്രോഫി ത ാരം ആർ. ധനരാജെൻറ കുടുംബത്തിനായി അഞ്ചു ലക്ഷത്തിലേറെ രൂപ ഗോകുലം ക്ലബ് കൈമാറി.
ഞായറാഴ്ചത്തെ ടിക്കറ്റ് കലക്ഷൻ തുക മുഴുവൻ ധനരാജിെൻറ കുടുംബത്തിന് കൈമാറാനായിരുന്നു തീരുമാനം. 5,60,350 രൂപയാണ് ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലൻ ധനരാജിെൻറ ഭാര്യ അർച്ചനക്കും മകൾ ശിവാനിക്കും കൈമാറിയത്. നേരിട്ടുള്ള ടിക്കറ്റ് വിൽപനയിലൂടെയുള്ള തുകയാണിത്. ഓൺലൈൻ ടിക്കറ്റ് വിൽപന തുക പിന്നീട് ശിവാനിയുടെ ബാങ്ക് അക്കൗണ്ടിലിടും.
ഗോകുലത്തിെൻറ വിജയ പരേഡ്; ഐ ലീഗിൽ ചർച്ചിലിനെ 1-0ന് തോൽപിച്ചു
കോഴിക്കോട്: റിപ്പബ്ലിക് ദിനത്തിലെ ഐ ലീഗ് പോരാട്ടത്തിൽ വിജയത്തിലേക്ക് പരേഡ് നടത്തി ഗോകുലം കേരള എഫ്.സി. ചർച്ചിൽ ബ്രദേഴ്സിനെ 1-0നാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ആതിഥേയർ കീഴടക്കിയത്. 38ാം മിനിറ്റിൽ ക്യാപ്റ്റൻ മാർകസ് ജോസഫാണ് മത്സരത്തിലെ ഏക ഗോളിനുടമ. 86ാം മിനിറ്റിൽ ചർച്ചിൽ ക്യാപ്റ്റൻ റദാൻഫ അബൂബക്കർ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായി.
മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച മുൻ സന്തോഷ്ട്രോഫി താരം ആർ. ധനരാജെൻറ കുടുംബത്തിനെ സഹായിക്കാൻ കൂടിയുള്ള മത്സരം കാണാനായി അവധിദിനത്തിൽ 21346 പേരെത്തി. ജയത്തോടെ എട്ടു മത്സരങ്ങളിൽനിന്ന് 13 പോയൻറുമായി ഗോകുലം നാലാം സ്ഥാനത്ത് തിരിച്ചെത്തി. മാർകസാണ് ‘ഹീറോ ഓഫ് ദ മാച്ച്’. ഞായറാഴ്ച മണിപ്പൂർ ടീമായ ട്രാവു എഫ്.സിയുമായാണ് ഗോകുലത്തിെൻറ അടുത്ത മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.