കോഴിക്കോട്: െഎ ലീഗ് ഫുട്ബാളിനായി അണിഞ്ഞൊരുങ്ങുകയാണ് കോർപറേഷൻ സ്റ്റേഡിയവും ഗോകുലം കേരള എഫ്.സിയും. കഴിഞ്ഞവർഷം അരങ്ങേറ്റത്തിൽതന്നെ വമ്പൻടീമുകളെ തോൽപിച്ച് ശ്രദ്ധ നേടിയ ഗോകുലം ഇത്തവണ ജേതാക്കളാകാൻ തന്നെയാണ് കച്ചകെട്ടുന്നത്.
സ്വന്തം ചെലവിൽ കോർപറേഷൻ സ്റ്റേഡിയം മിനുക്കുന്ന ഗോകുലം മാനേജ്മെൻറ് കരുത്തരായ ടീമിനെയാണ് അണിയിച്ചൊരുക്കുന്നത്. ആറു മാസത്തെ ഇടവേളക്കുശേഷം മുഖ്യ പരിശീലകസ്ഥാനേത്തക്ക് തിരിച്ചെത്തുന്ന ബിനോ ജോർജിെൻറ മേൽനോട്ടത്തിൽ ടീം പരിശീലനത്തിന് തുടക്കമിട്ടു. ബംഗളൂരു എഫ്.സി, പുണെ എഫ്.സി, കേരള െപാലീസ് തുടങ്ങിയവർക്കെതിരെ സന്നാഹ മത്സരങ്ങൾ കളിച്ചാണ് ഗോകുലം തിരിച്ചെത്തിയിരിക്കുന്നത്. ആദ്യ അഞ്ചു മത്സരങ്ങളും സ്വന്തം മൈതാനത്ത് ആണെന്നത് ടീമിന് ആശ്വാസകരമാണ്.
ഇൗ മാസം 27ന് വൈകീട്ട് അഞ്ചിന് കരുത്തരായ മോഹൻ ബഗാനുമായാണ് ഗോകുലത്തിെൻറ ആദ്യ മത്സരം. ഇത്തവണ ഉച്ചക്ക് 2.30ന് മത്സരങ്ങളില്ലാത്തതിനാൽ കൂടുതൽ കാണികൾ ഒഴുകിയെത്തിേയക്കും.
മുഡെ മൂസ, ഡാനിയൽ അഡോ, കെ. സൽമാൻ, അർജുൻ ജയരാജ്, വി.പി. സുഹൈർ, ഉസ്മാൻ ആശിഖ് തുടങ്ങി ഒമ്പത് താരങ്ങളെ ടീം നിലനിർത്തിയിട്ടുണ്ട്. പുണെ എഫ്.സിയിൽ കളിച്ച നാദാപുരംകാരൻ സ്ട്രൈക്കർ ഗനി അഹമ്മദ് നിഗം ആണ് പുതിയ താരങ്ങളിൽ പ്രമുഖൻ. കേരള ബ്ലാസ്റ്റേഴ്സിെൻറ മുൻതാരം അേൻറാണിയോ ജർമനും കർണാടകയുടെ സന്തോഷ് ട്രോഫി ഗോളടിവീരനും മലയാളിയുമായ എസ്. രാേജഷും കൂടി ചേരുന്നതോടെ മുന്നേറ്റനിരക്ക് മൂർച്ച കൂടും. ഇൗസ്റ്റ് ബംഗാൾ ഗോളിയായിരുന്ന ഷിബിൻ രാജിനെയും ഇത്തവണ ഗോകുലം റാഞ്ചി. മിനർവ പഞ്ചാബിേലക്കു പോയ മുൻ ക്യാപ്റ്റൻ ഇർഷാദിനെ വായ്പ അടിസ്ഥാനത്തിൽ തിരിച്ചുകൊണ്ടുവരാൻ ശ്രമം സജീവമാണ്.
യിവ്ജനി കൊച്നേവ് എന്ന ഉസ്ബകിസ്താൻ പ്രതിരോധതാരവും മികച്ച ഫോമിലാണ്. മുഡെ മൂസയാകും ടീമിനെ നയിക്കുകെയന്നാണ് സൂചന. രണ്ടു വർഷത്തേക്ക് കോർപറേഷൻ സ്റ്റേഡിയത്തിെൻറ നടത്തിപ്പും അറ്റകുറ്റപ്പണിയും ഏറ്റെടുത്ത ഗോകുലം കഴിഞ്ഞ വർഷത്തെക്കാൾ മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.