ഗോവയുടെ ഗോൾവല നിറച്ച്​ ചെന്നൈ വിജയക്കുതിപ്പ്​

ചെ​ന്നൈ: ലീ​ഗ്​ ജേ​താ​ക്ക​ളാ​യ ഗോ​വ​യു​ടെ വ​ല​യി​ൽ ഗോ​ൾ മേ​ളം തീ​ർ​ത്ത്​ ചെ​ന്നൈ​യി​​െൻറ വി​ജ​യ​ക്കു​തി ​പ്പ്. ഐ.​എ​സ്.​എ​ൽ സെ​മി ഫൈ​ന​ൽ ആ​ദ്യ​പാ​ദ​ത്തി​ൽ സ്വ​ന്തം ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ചെ​ന്നൈ​യി​​െൻറ ത​ക​ർ​പ ്പ​ൻ ജ​യം (4-1).
ഗോ​ള​ടി​വീ​ര​ന്മാ​രാ​യ ഫെ​റാ​ൻ കൊ​റോ​മ​നി​സും, ഹ്യൂ​ഗോ ബൗ​മ​സും ഉ​ൾ​പ്പെ​ടു​ന്ന ഗോ​വ​യെ വ​ര​ച്ച​വ​ര​യി​ൽ പി​ടി​ച്ചു​കെ​ട്ടി​യ ചെ​ന്നൈ​യി​ൻ ഗോ​ൾ​ര​ഹി​ത​മാ​യ ഒ​ന്നാം പ​കു​തി​ക്കു​ശേ​ഷം ഗോ​ൾ​വേ​ട്ട​ക്ക്​ തു​ട​ക്കം കു​റി​ച്ചു.

നാ​യ​ക​ൻ ലൂ​സി​യാ​ൻ ഗൊ​യാ​നി​ലൂ​ടെ​യാ​യി​രു​ന്നു (54ാം മി​നി​റ്റ്) തു​ട​ക്കം. പി​ന്നാ​ലെ, കെ​ട്ടു​പൊ​ട്ടി​യ ഗോ​വ​ൻ പ്ര​തി​രോ​ധ​ത്തെ കാ​ഴ്​​ച​ക്കാ​രാ​ക്കി അ​നി​രു​ദ്ധ്​ ഥാ​പ്പ (61), എ​ലി സാ​ബി​യ (77), ലാ​ലി​യാ​ൻ​സു​വാ​ല ചാ​ങ്​​തെ (79) എ​ന്നി​വ​ർ​കൂ​ടി സ്​​കോ​ർ ചെ​യ്​​ത്​ ഹോം ​ഗ്രൗ​ണ്ടി​ലെ മി​ക​ച്ച വി​ജ​യം​ത​ന്നെ സ​മ്മാ​നി​ച്ചു. 85ാം മി​നി​റ്റി​ൽ സാ​വി​യ​ർ ഗാ​മ​യാ​ണ്​ ഗോ​വ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി​യ​ത്.

Tags:    
News Summary - goa fc vs chennaiyin fc-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.