പനാജി: തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞതിന് പിന്നാലെ ഗോവ 71ാമത് സന്തോഷ് േട്രാഫി ഫുട്ബാൾ ടൂർണമെൻറിെൻറ ആരവങ്ങളിലേക്ക്. രണ്ടാഴ്ച നീളുന്ന മത്സരങ്ങൾക്ക് ഞായറാഴ്ച വൈകുന്നേരം പന്തുരുളും. ഇന്ന് ആതിഥേയരായ ഗോവയെ മേഘാലയയും മുൻ ചാമ്പ്യന്മാരായ ബംഗാളിനെ ചണ്ഡീഗഡും നേരിടും. ഗ്രൂപ് എയിലെ ഈ മത്സരങ്ങൾ യഥാക്രമം ബംബോലിം ജി.എം.സി മൈതാനത്തും നവേലിം സ്റ്റേഡിയത്തിലും നടക്കും.
‘സന്തോഷം’ രണ്ട് പതിറ്റാണ്ടിന് ശേഷം
21 വർഷത്തെ ഇടവേളക്ക് ശേഷമാണ് സന്തോഷ് േട്രാഫി ടൂർണമെൻറ് ഗോവൻ മണ്ണിലെത്തുന്നത്. 1996ലെ ഫൈനലിൽ ബംഗാളിനോട് ഏകപക്ഷീയ ഗോളിന് പരാജയപ്പെടുകയായിരുന്
ബംഗാളിൽ മുഹമ്മദൻസ്
ബംഗാളിെൻറ 20 അംഗ സംഘത്തിൽ ക്യാപ്റ്റനുൾപ്പെടെ നാല് മുഹമ്മദൻസ് സ്പോർട്ടിങ് താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ടീമിനെ നയിക്കുന്ന റാണ ഘരാമി, മുംതാസ് അക്തർ, ശങ്കർ റോയ്, മൻവീർ സിങ് എന്നിവരാണവർ. 31 വർഷം സന്തോഷ് േട്രാഫി കിരീടത്തിൽ മുത്തമിട്ട ബംഗാൾ 2011ലാണ് അവസാനം ജേതാക്കളായത്. സർവിസസ്, ഗോവ തുടങ്ങിയവരെ ഗ്രൂപ്പിൽ നേരിടാനുള്ളതിനാൽ ചണ്ഡിഗഡിനെതിരെ വൻമാർജിനിൽ കുറഞ്ഞൊരു ജയവും ഇവർ ലക്ഷ്യമിടുന്നില്ല. വിവിധ മേഖലകളിലായി നടന്ന യോഗ്യത മത്സരങ്ങൾക്ക് ശേഷമാണ് അന്തിമ റൗണ്ടിലേക്ക് പത്ത് ടീമുകൾ പ്രവേശിച്ചത്. ഇവർ രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും. കേരളമുൾപ്പെടുന്ന ഗ്രൂപ് ബിയിൽ ശക്തരായ റെയിൽവേസ്, മഹാരാഷ്ട്ര, പഞ്ചാബ്, മിസോറാം ടീമുകളാണുള്ളത്. സെമി ഫൈനൽ മത്സരങ്ങൾ മാർച്ച് 23ന് നടക്കും. 26ന് ബംബോലിമിലാണ് കലാശപ്പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.