ഹാംബർഗ്: യൂറോകപ്പിെൻറ സമുന്നത വേദിയിലേക്കുള്ള യോഗ്യത മത്സരങ്ങളുടെ കൈവഴികള ിൽ വൻകരയിലെങ്ങും വെള്ളിയാഴ്ച വീറുറ്റ പോരാട്ടങ്ങൾ. ഹാംബർഗിലെ ഫോക്സ്പാർക് സ ് റ്റേഡിയത്തിൽ നടക്കുന്ന ജർമനി x നെതർലൻഡ്സ് മത്സരം ഇക്കൂട്ടത്തിൽ േലാക ഫുട്ബാളിെൻറ ശ്രദ്ധാകേന്ദ്രമാകും.
ഗ്രൂപ് സിയിൽ വടക്കൻ അയർലൻഡിനു പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഇരുടീമിനും മത്സരം അതിനിർണായകമാണ്. യുവേഫ നാഷൻസ് ലീഗിൽ തങ്ങളെ അടിയറവു പറയിച്ച ഒാറഞ്ചുപടയുടെ യുവനിരക്കെതിരെ കണക്കുതീർക്കാനുള്ള വെമ്പലിലാകും ജർമൻ പടയൊരുക്കം.
കളിച്ച നാലുകളികളും ജയിച്ച് എഫ് ഗ്രൂപ്പിൽ ഒന്നാമതുള്ള സ്പെയിൻ മൂന്നാംസ്ഥാനക്കാരായ റൊമാനിയയുമായാണ് കൊമ്പുേകാർക്കുന്നത്.ക്രിസ്റ്റ്യാനോ െറാണാൾഡോയുടെ പോർചുഗലിന് ശനിയാഴ്ചയാണ് മത്സരം. സെർബിയയാണ് എതിരാളികൾ. ശനിയാഴ്ച ഇംഗ്ലണ്ട് ബൾഗേറിയയെയും ഫ്രാൻസ് അൽബേനിയയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.