ബെയ്​ലടിച്ചു; ലാ ലിഗയിൽ റയലിന്​ ജയം

മഡ്രിഡ്​: ചൊവ്വാഴ്​ചയിലെ ചാമ്പ്യൻസ്​ ലീഗി​​െൻറ സന്നാഹ പോരാട്ടമായി മാറിയ ലാ ലിഗയിൽ റയൽ മഡ്രിഡിന്​ ജയം. ലെഗാനസിനെതിരെ കളിയുടെ ആദ്യ പകുതിയിൽ ഗാരെത്​ ബെയ്​ലും (8ാം മിനിറ്റ്​), ​ബോർയ മയോറലും (45) നേടിയ ഗോളിൽ 2-1നായിരുന്നു റയലി​​െൻറ ജയം. ചാമ്പ്യൻസ്​ ലീഗിലെ നിർണായക മത്സരം മുന്നിൽനിൽക്കെ റിസർവ്​ ബെഞ്ചിനെ കളത്തിലിറക്കിയാണ്​ സിദാൻ പരീക്ഷണം നടത്തിയത്​. ബയേൺ മ്യൂണിക്കിനെ നേരിട്ട ​െപ്ലയിങ്​ ഇലവനിലെ കാസ്​മിറോയെ മാത്രം നിലനിർത്തി 10 പേരെയും മാറ്റി. 

ഗാരെത്​ ബെയ്​ലും കരിം ബെൻസേമയും ​ നയിച്ച മുന്നേറ്റം ആദ്യ മിനിറ്റ്​ മുതൽ എതിർ ഗോൾമുഖത്ത്​ റെയ്​ഡ്​ ശക്​തമാക്കി. അതി​​െൻറ ഫലം എട്ടാം മിനിറ്റിൽതന്നെ കണ്ടു. ബെൻസേമയിൽ തൊടുത്ത ഷോട്ട്​ എതിർ ഡിഫൻഡറുടെ ബൂട്ടിൽ തട്ടി ​വഴിതെറ്റിയപ്പോൾ അവസരംകാത്ത ബെയ്​ൽ മനോഹരമായി വലയിലേക്ക്​ അടിച്ചുകയറ്റി.

ഒരുമാസ​ത്തെ ഇടവേളക്കുശേഷം​ വെയ്​ൽസ്​ താരം സ്​കോർബോർഡിൽ ഇടംനേടി ബയേണിനെതിരായ രണ്ടാംസെമിയിൽ തിരിച്ചുവരവിനുള്ള സാധ്യത ശക്​തമാക്കി. ഇഞ്ചുറി ടൈമിലായിരുന്നു ഒാഫ്​സൈഡ്​ അപ്പീൽ മറികടന്ന്​ മയോറൽ ​േക്ലാസ്​റേഞ്ച്​ ഷോട്ടിൽ രണ്ടാം ഗോൾ നേടിയത്​. 34 കളിയിൽ 71 പോയൻറുമായി റയൽ മൂന്നാം സ്​ഥാനത്താണിപ്പോൾ
Tags:    
News Summary - Gareth Bale -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT