പാരിസ്: കോവിഡ് ഇനിയും നിയന്ത്രണവിധേയമാകാത്ത ഫ്രാൻസിൽ ഫുട്ബാൾ സീസണിലെ അവശേ ഷിച്ച മത്സരങ്ങൾ ഉപേക്ഷിച്ചു. ലീഗ് വണ്ണിൽ പോയൻറ് നിലയിൽ മുന്നിലുള്ള പി.എസ്.ജിയെ ച ാമ്പ്യൻമാരായി പ്രഖ്യാപിച്ചു.
സെപ്റ്റംബർ വരെ അടച്ചിട്ട മൈതാനങ്ങളിൽ പോലും കളി നടത്തുന്നതിന് രാജ്യം വിലക്കും പ്രഖ്യാപിച്ചു. ജൂൺ 17ന് കളി പുനരാരംഭിച്ച് ജൂലൈ 25ന് അവസാനിപ്പിക്കാനായിരുന്നു നേരത്തെ പദ്ധതിയെങ്കിലും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ നേരിട്ട് ഇടപെടുകയായിരുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളും ഇതേ മാർഗം പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറ്റലി, ജർമനി, ഇംഗ്ലണ്ട് രാജ്യങ്ങൾ അടച്ചിട്ട മൈതാനങ്ങളിൽ കളി പുനരാരംഭിക്കുന്നത് ചർച്ച ചെയ്യുന്നതിനിടെയാണ് ഫ്രാൻസ് ശക്തമായ നിലപാടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.