Posted On
date_range Updated On
date_range ടോട്ടിക്ക് പുതിയ ദൗത്യം: ഇനി എ.എസ് റോമ ഡയറക്ടർ
റോം: 23 വർഷം റോമയിൽ പന്തുതട്ടിയ ഫ്രാൻസിസ്കോ ടോട്ടിക്ക് ക്ലബിൽ ഇനി മറ്റൊരു ദൗത്യം. ഇറ്റാലിയൻ ക്ലബിെൻറ ഡയറക്ടറായാണ് റോമ ടോട്ടിയെ നിയോഗിച്ചത്. ഇൗ സീസൺ അവസാനത്തോടെയായിരുന്നു താരം രണ്ടു പതിറ്റാണ്ടു നീണ്ട ഫുട്ബാൾ കരിയർ അവസാനിപ്പിച്ചത്. റോമക്കുമാത്രം ഫുട്ബാൾ ജീവിതം സമർപ്പിച്ച താരത്തെ ക്ലബ് തന്നെ മികച്ച സ്ഥാനം നൽകി ആദരിക്കുകയായിരുന്നു. പുതിയ ദൗത്യം വെല്ലുവിളിയോടെ ഏറ്റെടുത്തതായും ക്ലബിനെ ഉയരങ്ങളിലേക്ക് നയിക്കാൻ വേണ്ട കാര്യങ്ങളിലാണ് ഇനി ശ്രദ്ധയെന്നും 40കാരനായ ടോട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.