1. ?????? ???????? ????? 2. ????????? ?????????? ???????? ??????????? ??????????????

കടലുണ്ടിയിൽ ഫുട്ബാൾ ഗ്യാലറി തകർന്നു; നൂറോളം പേർക്ക് പരിക്ക്

കടലുണ്ടി: കോഴിക്കോട് കടലുണ്ടിയിൽ ഫുട്ബാൾ ടൂർണമെന്‍റ് ഫൈനലിന്‍റെ താൽകാലിക ഗ്യാലറി തകർന്ന് നൂറോളം പേർക്ക് പര ിക്കേറ്റു. ആയിരത്തോളം പേർ ഇരുന്ന ഗ്യാലറിയാണ് നിലംപൊത്തിയത്. പരിക്കേറ്റവരുടെ സംഖ്യ കൂടാനിടയുണ്ടെങ്കിലും ആരുട െയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രി, കല്ലമ്പാറ ശിഫ ആശുപത്രി എന്നിവിടങ് ങളിൽ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. സാരമായി പരിക്കേറ്റ 12 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ ്റി.

വെള്ളിയാഴ്ച രാത്രി 9.20 ഓടെയായിരുന്നു സംഭവം. ഇടച്ചിറ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ടീം കടലുണ്ടി സംഘടിപ്പിച ്ച ടൂർണമെന്‍റ് ഫൈനൽ മത്സരത്തിന്‍റെ കിക്കോഫിന് തൊട്ടുമുമ്പായാണ് കിഴക്കെ ഗ്യാലറി വീണത്. ഡയമണ്ട് പരപ്പനങ്ങാടിയും ഉദയ പറമ്പിൽ പീടികയും തമ്മിലുള്ള മത്സരം കാണാൻ അയ്യായിരത്തോളം പേരെങ്കിലും എത്തിയിരുന്നു. സാധാരണ രാത്രി ഒമ്പതിന് തുടങ്ങുന്ന മത്സരം കാണികളുടെ തിരക്കു കാരണം 9.30ന് ആക്കുകയായിരുന്നു.

അപകടം നടന്ന ഭാഗത്ത്​ തടിച്ചുകൂടിയ ജനം


മുളകൾ കൊണ്ട് പണിത കിഴക്കേ ഗ്യാലറിയിലേക്ക് ആളുകൾ കയറുമ്പോൾ തന്നെ ഇളക്കം അനുഭവപ്പെട്ടിരുന്നതായി പരിക്കേറ്റ ചിലർ പറഞ്ഞു. ഇതിനിടെ ഗ്യാലറിക്ക് ബലം നൽകാൻ വിളക്കുകാലിനോട് ചേർന്ന് കെട്ടിയ കയർ വെളിച്ചം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി അഴിച്ചതാണ് വീഴാൻ കാരണമായതെന്ന് മക്കളോടൊപ്പം ഗ്യാലറിയിലുണ്ടായിരുന്ന വ്യക്തി പറഞ്ഞു. ഇദ്ദേഹത്തിന്‍റെ കൂടെയുള്ള കുട്ടിക്കും പരിക്കുണ്ട്.

കടലുണ്ടിയിൽ തകർന്ന ഫുട്​ബാൾ ഗാലറി


സംഭവം അറിഞ്ഞയുടൻ സമീപ പ്രദേശങ്ങളിലെ മുഴുവൻ ആമ്പുലൻസുകളും എത്തിച്ച് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഫറോക്ക്, നല്ലളം, ബേപ്പൂർ പൊലീസും നഗരത്തിലെയും മീഞ്ചന്തയിലെയും അഗ്നിരക്ഷാസേന, പൊലീസ്- ട്രോമ കെയർ വളണ്ടിയർമാർ, ജനപ്രതിനിധികൾ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റേഡിയത്തിലേക്കുള്ള വഴികളൊക്കെ ഒറ്റവാഹനത്തിന് കടന്നു പോകാനുള്ള വീതിയിലായത് പരിക്കേറ്റവരെ കൊണ്ട് പോകാൻ പ്രയാസം സൃഷ്ടിച്ചതിനാൽ രാത്രി 12 മണിക്കും ആംബുലൻസുകൾ ആശുപത്രികളിലേക്ക് ഓടിക്കൊണ്ടിരിക്കയാണ്.

കോട്ടക്കടവ്​ ടി.എം.എച്ച്​ ആശുപത്രിയിലെ ദൃശ്യങ്ങൾ


മലപ്പുറം ജില്ലയിലെ ടീമുകളുടെ മത്സരമായതിനാൽ വലിയ വിഭാഗം കാണികൾ യൂനിവേഴ്സിറ്റി, പരപ്പനങ്ങാടി മേഖലയിൽ നിന്നുള്ളവരായിരുന്നു. പരിക്കേറ്റവരിലും ഇവിടത്തുകാർ ധാരാളമുണ്ട്. വാർത്ത പരന്നതോടെ പരിഭ്രാന്തരായ നാട്ടുകാർ ആശുപത്രികളിൽ തടിച്ചു കൂടി.

Tags:    
News Summary - Football Gallery collapsed in Kozhikode Kadalundi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.