ഇന്ത്യയിൽ നടക്കാനിരുന്ന അണ്ടർ-17 ലോകകപ്പ്​ മാറ്റി

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാനിരുന്ന അണ്ടർ-17 ലോകകപ്പ്​ മാറ്റി. നവംബറിൽ നടക്കേണ്ടിയിരുന്ന ടൂർണമ​െൻറാണ്​ കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ മാറ്റിയത്​. കൊൽക്കത്ത, ഗുവാഹത്തി, ഭുവനേശ്വർ, അഹമ്മദാബാദ്​, നവി മുംബൈ എന്നീ സ്ഥലങ്ങളായിരുന്നു ലോകകപ്പിൻെറ വേദികൾ.

നവംബർ രണ്ട്​ മുതൽ 21 വരെയാണ്​ ടൂർണമ​െൻറ്​ നടത്താൻ നിശ്​ചയിച്ചിരുന്നത്​. 16 ടീമുകളാണ്​ പ​ങ്കെടുക്കുന്നത്​. ഫിഫ കോൺഫഡറേഷൻ വർക്കിങ്​ ഗ്രൂപ്പാണ്​ ടൂർണമ​െൻറ്​ മാറ്റാൻ തീരുമാനിച്ചത്​.

അണ്ടർ 20 വനിത ലോകകപ്പ്​ മാറ്റാനും ഫിഫ തീരുമാനിച്ചിട്ടുണ്ട്​. പനാമ/കോസ്​റ്റാറിക്ക എന്നീ സ്ഥലങ്ങളിൽ നടക്കാനിരുന്ന ലോകകപ്പാണ്​ മാറ്റിയത്​. ആഗസ്​റ്റ്​-സെപ്​തംബർ മാസങ്ങളിലാണ് അണ്ടർ 20​ ലോകകപ്പ്​ നടത്താൻ നിശ്​ചയിച്ചിരുന്നത്​.

Tags:    
News Summary - FIFA U-17 Women's World Cup In India Postponed Due To Coronavirus Pandemic-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT