Posted On
date_range Updated On
date_range ഫിഫ റാങ്കിങ്: ഒന്നാം സ്ഥാനം പങ്കിട്ട് ഫ്രാൻസ്, ബെൽജിയം
സൂറിക്: ഫിഫ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പങ്കിട്ട് ഫ്രാൻസും ബെൽജിയവും. ലോക ഫുട്ബാളിൽ റാങ്കിങ് സംവിധാനം നടപ്പാക്കി 25 വർഷത്തിനിടെ ഇതാദ്യമായാണ് ഒന്നാം നമ്പർ സ്ഥാനം രണ്ടു ടീമുകൾ ചേർന്ന് പങ്കിടുന്നത്. ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് ജൂലൈയിൽ തന്നെ ഒന്നാം നമ്പറിലെത്തിയിരുന്നു. സെമിയിൽ ഫ്രാൻസിനോടു തോറ്റ് പുറത്തായ ബെൽജിയം യുവേഫ നേഷൻസ് ലീഗിലെ തുടർച്ചയായ രണ്ടു ജയങ്ങളോടെ സ്ഥാനം മെച്ചപ്പെടുത്തി ഫ്രാൻസിനൊപ്പമെത്തി. ഒരു സ്ഥാനം കുറഞ്ഞ ഡെന്മാർക്ക് 10ാം സ്ഥാനത്തെത്തിയതു മാത്രമാണ് ആദ്യ പത്തിലെ മറ്റൊരു മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.