Posted On
date_range Updated On
date_range മൂന്ന് പതിറ്റാണ്ടോളം നീണ്ട വിലക്ക് ഫിഫ നീക്കി; ഇറാഖിന് ഇനി അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങൾ നടത്താം
ബാഗോട്ട: അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയാവാനുള്ള ഇറാഖിെൻറ വിലക്ക് ഫിഫ നീക്കി. കൊളംബിയയിൽ നടന്ന ഫിഫ കൗൺസിൽ മീറ്റിങ്ങിലാണ് മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന വിലക്ക് നീക്കാൻ ധാരണയായത്.
1990ലെ കുവൈത്ത് യുദ്ധത്തെ തുടർന്ന് സുരക്ഷപ്രശ്നങ്ങൾ കാരണമായിരുന്നു ഫിഫ വിലക്ക്. അർബിൽ, ബസറ, കർബല എന്നീ നഗരങ്ങളിലെ മത്സരങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ അനുമതിനൽകിയത്. മറ്റു സ്റ്റേഡിയങ്ങളിൽ പിന്നീട് മാത്രമേ അനുമതി നൽകുകയുള്ളൂ.
ഇതോടെ, 30 വർഷത്തിനു ശേഷം ആദ്യ അന്താരാഷ്ട്ര മത്സരം 21ന് സിറിയക്കെതിരെ ബസറ സ്റ്റേഡിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.