മിലാൻ: ലോകത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള ഫിഫയുടെ ‘ദ ബെസ്റ്റ്’ പുരസ്കാരത്തിനുള്ള അവസാന പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇടംകണ്ടെത്തിയത് ലിവർപൂളിെൻറ ഡച്ച് ഡിഫൻഡർ വിർജിൽ വാൻഡൈകും ബാഴ്സലോണയുടെ അർജൻറീന താരം ലയണൽ മെസ്സിയും യുവൻറസിെൻറ പോർചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്നെ.
യുവേഫയുടെ മികച്ച പുരസ്കാരത്തിനുള്ള അവസാന മൂന്നു പേരും ഇവർ തന്നെയായിരുന്നു. വാൻഡൈകിനായിരുന്നു പുരസ്കാരം. ഡച്ച് താരം തന്നെ ഫിഫ പുരസ്കാരവും േനടുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞവർഷം ലൂക മോഡ്രിച്ചിനായിരുന്നു പുരസ്കാരം. റൊണാൾഡോയും മുഹമ്മദ് സലാഹുമായിരുന്നു ഒപ്പം അവസാന റൗണ്ടിലുണ്ടായിരുന്നത്. ഇൗ മാസം 23ന് മിലാനിലാണ് പുരസ്കാര പ്രഖ്യാപനമുണ്ടാവുക.
വനിത വിഭാഗത്തിൽ യുവേഫ പുരസ്കാരജേത്രി ഇംഗ്ലണ്ടിെൻറ ലൂസി ബ്രൗൺ, യു.എസ് താരങ്ങളായ അലക്സ് മോർഗൻ, മേഗൻ റപിനോ എന്നിവരാണ് പട്ടികയിലുള്ളത്. മികച്ച ഗോളിമാരുടെ പട്ടികയിൽ ബ്രസീലുകാരായ ലിവർപൂളിെൻറ അലിസൺ ബെക്കർ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ, ജർമനിയുടെ ബാഴ്സലോണ താരം മാർക് ആന്ദ്രെ ടെർസ്റ്റെഗൻ എന്നിവരാണുള്ളത്. വനിത ഗോൾകീപ്പർമാരായി ചിലിയുടെ ക്രിസ്റ്റീൻ എൻഡ്ലർ, സ്വീഡെൻറ ഹെഡ്വിഗ് ലിൻഡൽ, നെതർലൻഡ്സിെൻറ സാറി വാൻ നീനെൻഡാൽ എന്നിവരുമുണ്ട്.
മികച്ച കോച്ചുമാരുടെ പട്ടികയിൽ പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി), യുർഗൻ ക്ലോപ് (ലിവർപൂൾ), മൗറീസിയോ പോച്ചെറ്റിനോ (ടോട്ടൻഹാം) എന്നിവരാണുള്ളത്. വനിത പരിശീലകരുടെ പട്ടികയിൽ ജിൽ എല്ലിസ് (യു.എസ്), ഫിൽ നെവിൽ (ഇംഗ്ലണ്ട്), സറീന വെയ്മാൻ (നെതർലൻഡ്സ്) എന്നിവർ ഇടംപിടിച്ചു. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരത്തിനുള്ള പട്ടികയിൽ ലയണൽ മെസ്സി (റയൽ ബെറ്റിസിനെതിരെ ബാഴ്സക്കായി നേടിയത്), യുവാൻ ക്വിേൻററോ (റേസിങ് ക്ലബിനെതിരെ റിവർപ്ലേറ്റിനുവേണ്ടി), ഡാനിയേൽ സോറി (ഫെറെൻക്വാറോസിനെതിരെ ഡെബ്രെകെനുവേണ്ടി) എന്നിവരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.