ബാഴ്സലോണ: യുവൻറസിനു മുമ്പാകെ ഗോളടിക്കാനാവാതെ മത്സരം അവസാനിച്ചതോടെ ബാഴ്സലോണക്ക് നഷ്ടമായത് ഒരു റെേക്കാഡിലേക്കുള്ള കാൽവെപ്പ്. ചാമ്പ്യൻസ് ലീഗിൽ സ്വന്തം തട്ടകത്തിൽ 16 വിജയവുമായി കുതിച്ച ബയേണിെൻറ റെക്കോഡിനൊപ്പമെത്താനുള്ള അവസരമാണ് ബാഴ്സക്ക് നഷ്ടമായത്.
2014 സെപ്റ്റംബറിൽ അേപ്പാൾ എഫ്.സിയോട് ജയിച്ച് തുടങ്ങിയ ജൈത്രയാത്രക്കാണ് ഇതോടെ അവസാനമായത്. എങ്കിലും തോൽക്കാത്തവരെന്ന കുതിപ്പ് ബാഴ്സക്ക് തുടരാം. റയൽ മഡ്രിഡിനോട് 1-2ന് തോറ്റതോടെയാണ് ബയേണിെൻറ ഹോം ഗ്രൗണ്ടിലെ വിജയക്കുതിപ്പ് 16ൽ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.