സുവാരസിന് ഇരട്ട ഗോൾ; ബാഴ്സലോണക്ക് തകർപ്പൻ ജയം


ബാഴ്സലോണ: വര്‍ഷത്തെ അവസാന പോരാട്ടത്തില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. ലാ ലിഗയില്‍ എസ്പാന്യോളിനെ നേരിടാനിറങ്ങിയ ബാഴ്സലോണ 4-1ന്‍െറ ജയവുമായി റയല്‍ മഡ്രിഡുമായുള്ള പോയന്‍റ് വ്യത്യാസം മൂന്നായി കുറച്ചു. ലൂയി സുവാരസ് ഇരട്ട ഗോളടിച്ച് ബാഴ്സയുടെ സ്കോറിങ്ങിന് തുടക്കമിട്ടപ്പോള്‍, ജോര്‍ഡി ആല്‍ബയും ലയണല്‍ മെസ്സിയുമാണ് ശേഷിച്ച ഗോളുകള്‍ നേടിയത്. 16 കളിയില്‍ ബാഴ്സക്ക് 34ഉം, 15 കളിയില്‍ റയലിന് 37ഉം പോയന്‍റാണ്. ജനുവരി ആദ്യ വാരത്തിലാണ് ബാഴ്സയുടെ അടുത്ത മത്സരം. 

Tags:    
News Summary - fc barcelona espanyol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.