ന്യൂയോർക്: ലോക ഫുട്ബാളിനെ നിയന്ത്രിക്കുന്ന ഫിഫയെ പിടിച്ചുകുലുക്കിയ അഴിമതി വിവാദത്തിൽ മുൻ ബ്രസീൽ ഫുട്ബാൾ മേധാവിക്ക് നാലുവർഷം തടവുശിക്ഷ. കോപ അമേരിക്ക, കോപ ലിബർട്ടഡോറസ് ടൂർണമെൻറുകളുടെ സംപ്രേഷണാവകാശം നൽകുന്നതിന് പ്രമുഖ കമ്പനികളിൽനിന്ന് 66 ലക്ഷം ഡോളർ കൈക്കൂലി കൈപ്പറ്റിയ കേസിൽ ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ (സി.ബി.എഫ്) മുൻ പ്രസിഡൻറും ഫിഫ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ േജാസ് മരിയ മരിനാണ് യു.എസ് െഫഡറൽ കോടതി ജഡ്ജ് പമേല ചെൻ നാലുവർഷം തടവ് വിധിച്ചത്.
ഫുട്ബാളിനെ സ്നേഹിക്കുന്നവൻ എന്നാണ് മരിൻ സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും കാൽപന്തുകളിയെ ബാധിച്ച കാൻസറാണ് അയാളെന്ന് ജഡ്ജ് പറഞ്ഞു. തടവുശിക്ഷ കൂടാതെ 12 ലക്ഷം ഡോളർ പിഴയടക്കാനും വ്യക്തിപരമായി കൈപ്പറ്റിയ കൈക്കൂലിയായ 34 ലക്ഷം ഡോളർ തിരിച്ചടക്കാനും കോടതി മരിനോട് ഉത്തരവിട്ടു.
മുൻ അധ്യക്ഷൻ സെപ് ബ്ലാറ്ററുടെയും യുവേഫ പ്രസിഡൻറ് മിഷേൽ പ്ലാറ്റീനിയുടെയും സഥാന നഷ്ടത്തിലേക്കടക്കം നയിച്ച വമ്പൻ അഴിമതിക്കേസ് പരമ്പരകളുടെ ഭാഗമാണ് മരിൻ പ്രതിയായ കേസും. 20 കോടിയിലധികം ഡോളറിെൻറ വിവിധ അഴിമതിക്കേസുകളിൽ മരിൻ അടക്കമുള്ള ഫുട്ബാൾ ഭരണരംഗത്തുള്ളവരും വമ്പൻ കമ്പനികളുടെ മാർക്കറ്റിങ് എക്സിക്യൂട്ടിവുകളുമടക്കം 42 പ്രതികളാണുള്ളത്. ഡിസംബർ 22ന് സ്വിറ്റ്സർലൻഡിൽ അറസ്റ്റിലായ മരിൻ അവിടത്തെ ജയിലിൽ അഞ്ചുമാസം തടവിൽ കഴിഞ്ഞതിനുശേഷമാണ് യു.എസ് ആവശ്യപ്പെട്ടതുപ്രകാരം സ്വിസ് സർക്കാർ കൈമാറിയത്. തുടർന്ന് നടന്ന വിചാരണക്കൊടുവിൽ മരിൻ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.