ദുബൈ: മുൻ അർജൻറീന കോച്ച് എഡ്ഗാർഡോ ബൗസ യു.എ.ഇ ദേശീയ ടീം പരിശീലകനായി സ്ഥാനമേറ്റു. മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞമാസം അർജൻറീന ഫുട്ബാൾ അസോസിയേഷൻ പുറത്താക്കിയതിനു പിന്നാലെയാണ് ബൗസയെ യു.എ.ഇ സ്വന്തമാക്കുന്നത്. േലാകകപ്പ് യോഗ്യത റൗണ്ടിൽ എട്ട് കളിയിൽ മൂന്ന് തോൽവിയും രണ്ട് സമനിലയും മൂന്ന് ജയവുമായി അർജൻറീനയുടെ നില പരുങ്ങലിലായതോടെയാണ് ബൗസയെ ഒഴിവാക്കിയത്. അതേസമയം, യു.എ.ഇക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കുകയാണ് പുതിയ ജോലിയിൽ ബൗസയുടെ ഉത്തരവാദിത്തം. ജൂൺ 13ന് തായ്ലൻഡിനെതിരെയാണ് യു.എ.ഇക്കൊപ്പം ബൗസയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.