അൻഡോണി ഇറൗള
Posted On
date_range Updated On
date_range അൻഡോണി ഇറൗള ലിവർപൂൾ കോച്ച്
ലണ്ടൻ: പുറത്താക്കിയ ആർനെ സ്ലോട്ടിനു പകരക്കാരനായി ലിവർപൂളിനെ പരിശീലിപ്പിക്കാൻ അൻഡോണി ഇറൗളയെത്തുന്നു. മുൻ ബേൺമൗത്ത് പരിശീലകനായ ഇറൗളയെ രണ്ടു വർഷത്തെ കരാറിലാണ് ലിവർപൂൾ ആൻഫീൽഡിലെത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ ബേൺമൗത്തിനെ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തെത്തിച്ചതിന്റെ ആഘോഷം അവസാനിക്കുന്നതിനു പിന്നാലെയാണ് ലിവർപൂൾ കോച്ചിനെ റാഞ്ചുന്നത്.
ലിവർപൂളും ബേൺമൗത്തും മൂന്ന് പോയന്റിന്റെ വ്യത്യാസത്തിൽ അഞ്ചും ആറും സ്ഥാനക്കാരായിരുന്നു.കഴിഞ്ഞ ഏപ്രിലിൽ തന്നെ ക്ലബുമായുള്ള പിരിയൽ പ്രഖ്യാപിച്ച കോച്ച്, ക്രിസ്റ്റൽ പാലസിലോ, എ.സി മിലാനിലോ എത്തുമെന്ന വാർത്തകൾക്കിടെയാണ് മുൻ ഇംഗ്ലീഷ് ചാമ്പ്യന്മാരുടെ അപ്രതീക്ഷിത നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.