മഡ്രിഡ്: ലാ ലിഗയിലെ ആറാം മത്സരത്തിലും വിജയം കൈവിടാതെ കറ്റാലന്മാരുടെ പടയോട്ടം. പരിക്കിൽനിന്ന് തിരിച്ചെത്തി ബാഴ്സയുടെ ജഴ്സിയിൽ നൂറാം ലീഗ് മത്സരത്തിനിറങ്ങിയ ലൂയി സുവാരസ് ഒരു ഗോളോടെ കളി വർണാഭമാക്കിയപ്പോൾ മൂന്നു ഗോളിനായിരുന്നു ജിറോണക്കെതിരായ ജയം. എതിർനിരയുടെ കാലിൽ തിരിഞ്ഞാണ് ബാഴ്സയുടെ ആദ്യ രണ്ടു ഗോളുകളും. ഇതോടെ റയൽ മഡ്രിഡിൽനിന്ന് ബാഴ്സയുടെ ലീഡ് ഏഴു പോയൻറായി ഉയർന്നു.
18 പോയൻറുമായി ബാഴ്സ ഒന്നാം സ്ഥാനം ഉറപ്പിച്ചപ്പോൾ, അത്ലറ്റികോ മഡ്രിഡ് 14 പോയൻറുമായി രണ്ടാമതും സെവിയ്യ (13) മൂന്നാമതുമാണ്. ഒരു തോൽവിയും രണ്ടു സമനിലയും വഴങ്ങിയ റയൽ 11 പോയേൻറാടെ നാലാം സ്ഥാനത്താണ്. ഇൗ സീസണിൽ ലാ ലിഗയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ കാറ്റലോണിയൻ സംഘമായ ജിറോണ, ബാഴ്സക്കെതിരെയുള്ള ആദ്യ ഡർബിക്ക് നന്നായി ഒരുങ്ങിയിരുന്നു. മെസ്സിയും സുവാരസും നയിച്ച ബാഴ്സലോണൻ മുന്നേറ്റത്തെ തടഞ്ഞു നിർത്താൻ അവർക്കായെങ്കിലും പ്രതിരോധത്തിലെ തങ്ങളുടെ പിഴവുകൾ രണ്ടു ഗോളിന് വഴിയൊരുക്കി.
ഉയർന്നുവന്ന കോർണർ പന്ത് നിലംതൊടുന്നതിനു മുേമ്പ ഇടങ്കാലുകൊണ്ട് ജോർഡി ആൽബ അടിച്ചത്, ജിറോണ താരം അഡേയ് ബെനിറ്റസിെൻറ കാലിൽ തട്ടി ഗതിമാറി ഗോളായി. 47ാം മിനിറ്റിലെ രണ്ടാം സെൽഫ് ഗോൾ, ബാഴ്സലോണ വിങ്ങർ അലക്സ് വിദാലിെൻറ നീക്കത്തിൽ നിന്നായിരുന്നു പിറന്നത്. 68ാം മിനിറ്റിലാണ് ബാഴ്സലോണ സ്വന്തമായി ഗോൾ നേടുന്നത്. സെർജി റോബർേട്ടായുടെ പാസ് മികച്ച ഫിനിഷിങ്ങോടെ സുവാരസാണ് ഗോളാക്കിത്. ഇതോടെ, ബാഴ്സ ജഴ്സിയിൽ ബ്രസീൽ താരം റിവാൾഡോ നേടിയ 86 ഗോളുകൾ സുവാരസ് മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.