പാരിസ്: പകരക്കാരനായിറങ്ങി കണ്ണഞ്ചിപ്പിക്കുന്ന രണ്ട് ഫ്രീ കിക്ക് ഗോളിലൂടെ ആരാ ധക ലോകത്തെ താരമായി ആഴ്സനലിെൻറ നികോളസ് പെപെ. യൂറോപ ലീഗ് ഗ്രൂപ് റൗണ്ടിൽ പോർച ുഗൽ ക്ലബ് വിറ്റോറിയക്കെതിരെ പതറിയ ആഴ്സനലിനെ ഇരട്ട ഫ്രീ കിക്ക് ഗോളിലൂടെ പെപെ വിജയത്തിലേക്ക് നയിച്ചു. ഗ്രൂപ് ‘എഫി’ൽ ആദ്യ രണ്ടു കളിയും ജയിച്ച ആഴ്സനലിനെ സ്വന്തം തട്ടകത്തിൽ വിറപ്പിച്ചാണ് പോർചുഗീസുകാർ തുടങ്ങിയത്.
ആദ്യ പകുതിയിൽ രണ്ട് ഗോളുമായി അവർ 2-1ന് ലീഡ് നേടി. രണ്ടാം പകുതിയിലായിരുന്നു ടീമിെൻറ തലവരമാറ്റിയ സബ്സ്റ്റിറ്റ്യൂഷൻ. 75ാം മിനിറ്റിൽ സ്ട്രൈക്കർ അലക്സാന്ദ്രെ ലകസറ്റെയെ പിൻവലിച്ച് കോച്ച് ഉനായ് എംറി ഐവറികോസ്റ്റ് താരം നികോളസ് പെപെയെ കളത്തിലെത്തിച്ചു. തീരുമാനം പിഴച്ചില്ലെന്ന് തെളിയാൻ അഞ്ച് മിനിറ്റേ വേണ്ടിവന്നുള്ളൂ.
80ാം മിനിറ്റിൽ ബോക്സിന് വലതു മൂലയിൽനിന്ന് ലഭിച്ച ഫ്രീകിക്കിനെ മഴവിൽ അഴകിൽ ബോക്സിലെത്തിച്ച് പെപെ വരവറിയിച്ചു. ഇഞ്ചുറി ടൈമിൽ വിജയ ഗോളിനുമുണ്ടായിരുന്നു ചന്തം. 92ാം മിനിറ്റിൽ ബോക്സിന് തൊട്ടു മുന്നിൽ ലഭിച്ച ഫ്രീകിക്കിനെ പവർഷോട്ടിൽ വലയുടെ ഇടതു മൂലയിൽ കുത്തിയിറക്കി.
ഗ്രൂപ് ‘എൽ’ മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ഒരു ഗോളിന് കഷ്ടിച്ച് കടന്നു. സെർബിയൻ ക്ലബ് പാർടിസാനെതിരെ പതറിപ്പോയ യുനൈറ്റഡ് 43ാം മിനിറ്റിൽ ആൻറണി മാർഷലിെൻറ പെനാൽറ്റി ഗോളിലാണ് ജയിച്ചത്. തോറ്റെങ്കിലും 14 ഷോട്ടുകളുമായി സെർബ് ക്ലബ് യുനൈറ്റഡിനെ വിറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.