ലണ്ടൻ: ഗോൾവരൾച്ചക്ക് വിരാമമിട്ട് സ്പാനിഷ് താരം അൽവാരോ മൊറാറ്റ ഫോമിലേക്കെത്തിയപ്പോൾ യൂറോപ ലീഗിൽ ചെൽസിക്ക് ഹേങ്കറിയൻ ടീം മോൾ വിഡി എഫ്.സിക്കെതിരെ 1-0ത്തിെൻറ ജയം. ഗ്രൂപ് എല്ലിൽ രണ്ട് കളികളും ജയിച്ച ചെൽസി ഇതോടെ ആറു പോയൻറുമായി ഒന്നാം സ്ഥാനത്തെത്തി.
ഏഡൻ ഹസാഡിനെയും എൻഗോളോ കാെൻറയെയും ആദ്യ ഇലവനിലുൾപ്പെടുത്താതെയാണ് കോച്ച് മൗറീസിയോ സറി വിഡിക്കെതിരെ ടീമിനെ ഒരുക്കിയത്. എന്നാൽ, അവസരങ്ങളൊന്നും ഗോളാവാതിരുന്നേതാടെ രണ്ടാം പകുതി കോച്ചിന് ഹസാഡിനെ ഇറക്കേണ്ടിവന്നു. ഇതോടെ, ചെൽസിയുടെ ആക്രമണം കനത്തു. ഒടുവിൽ, കളഞ്ഞുകുളിച്ച ഒടുപാട് അവസരങ്ങൾക്ക് പ്രായശ്ചിത്തമായി മൊറാറ്റ തന്നെ ഗോൾ നേടി.
അസർെബെജാൻ ക്ലബ് ക്വാർബർഗ് എഫ്.സിയെ 3-0ത്തിന് തോൽപിച്ച് ആഴ്സനലും യൂറോപ ലീഗിൽ മുന്നോട്ട്. ഗ്രീസ് താരം സോക്കട്രീസ് പപസ്താ പൗലോസ് (4), എമിൽ സ്മിത്ത് റോവ് (53), ഫ്രഞ്ച് താരം മാറ്റിയോ ഗുവാഡോസി (79) എന്നിവരാണ് ആഴ്സനലിനായി ഗോൾ നേടിയത്. ഗ്രൂപ് ഇയിൽ രണ്ടിലും ജയിച്ച് ഒന്നാമതാണ് ഗണ്ണേഴ്സ്. മറ്റുമത്സരങ്ങളിൽ എ.സി മിലാൻ ഒളിമ്പിയാകോസിനെ 3-1ന് തോൽപിച്ചപ്പോൾ, സെവിയ്യ റഷ്യൻ ക്ലബ് ക്രസ്നോഡറിനോട് 2-1ന് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.