Posted On
date_range Updated On
date_range ലിവർപൂളിനെ പിടിക്കാമെന്ന സിറ്റിയുടെ സ്വപ്നങ്ങൾക്ക് പിന്നെയും തിരിച്ചടി
ലണ്ടൻ: ഒറ്റയാൻ കുതിപ്പുമായി പ്രീമിയർ ലീഗിൽ ബഹുദൂരം മുന്നിലുള്ള ലിവർപൂളിനെ വഴിയിൽ പിടിക്കാമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ സ്വപ്നങ്ങൾക്ക് പിന്നെയും തിരിച്ചടി. സ്വന്തം മൈതാനത്ത് ദുർബലരായ എതിരാളികൾക്കുമേൽ അനായാസ ജയം കെ ാതിച്ചിറങ്ങിയ സിറ്റിയെ ക്രിസ്റ്റൽ പാലസ് 2-2ന് പിടിച്ചുകെട്ടി.
അവസാന മിനിറ്റുവരെ മുന്നിൽനിന്ന ആതിഥേയരുടെ പോസ്റ്റിൽ ഫെർണാണ്ടീന്യോയുടെ കാലിൽനിന്ന് വീണ സെൽഫ് ഗോളാണ് തിരിച്ചടിയായത്. ഇതോടെ, ഒന്നാമതുള്ള ലിവർപൂളുമായി പോയൻറ് അകലം പിന്നെയും കൂടി.
നിർണായകമായ മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡ് ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി. ഐസക് ഹെയ്ഡനാണ് റഫറി വിസിൽ മുഴക്കാനിരിക്കെ ന്യൂകാസിലിനായി സ്കോർ ചെയ്തത്. ചെൽസി പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.