Posted On
date_range Updated On
date_range ജയം ശീലമാക്കി ലിവർപൂൾ; ഏഴിൽ ഏഴ് ജയവുമായി ഒന്നാമത്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏഴിൽ ഏഴും ജയിച്ച് ലിവർപൂൾ ഒന്നാം സ്ഥാനം അരക്കിട്ട ുറപ്പിച്ചു. 70ാം മിനിറ്റിൽ ജോർജീന്യോ വിനാൽഡം നേടിയ ഗോൾ മികവിൽ ലിവർപുൾ ഷെഫീൽഡ് യ ുനൈറ്റഡിനെ തോൽപിച്ചു. പ്രീമിയർ ലീഗിൽ ലിവർപൂളിെൻറ തുടർച്ചയായ 16ാം ജയമാണിത്.
മറ്റൊരു മത്സരത്തിൽ ചെൽസി ബ്രൈറ്റണിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചു. രണ്ടാം പകുതിയിൽ ജോർജീന്യോയും വില്യനുമാണ് ചെൽസിക്കായി സ്കോർ ചെയ്തത്. ഇതോടെ, ചെൽസി മാനേജർ എന്ന നിലയിൽ ഫ്രാങ്ക് ലാംപാർഡിന് ഹോം ഗ്രൗണ്ടായ സ്റ്റാം ഫോഡ് ബ്രിഡ്ജിൽ ആദ്യ ജയം കുറിച്ചു. മറ്റ് മത്സരങ്ങളിൽ ടോട്ടൻഹാം 2-1ന് സതാംപ്റ്റനെയും ക്രിസ്റ്റൽ പാലസ് 2-0ത്തിന് നോർവിച് സിറ്റിയെയും വോൾവർഹാംറ്റൺ 2-0ത്തിന് വാറ്റ്ഫോഡിനെയും തോൽപിച്ചു.
ആസ്റ്റൺ വില്ലയെ ബേൺലിയും വെസ്റ്റ്ഹാമിനെ ബേൺസ്മൗത്തും 2-2ന് സമനിലയിൽ കുരുക്കി. 21 പോയൻറുമായി ലിവർപൂൾ പോയൻറു പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുേമ്പാൾ ആറുമത്സരങ്ങളിൽനിന്നും 13 പോയൻറുമായി മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.