ലണ്ടൻ: പ്രീമിയർ ലീഗിൽ കിരീടപ്പോര് കനക്കുന്നു. ഒരു പോയൻറ് മാത്രം വ്യത്യാസത്തിൽ ഒ ന്നും രണ്ടും സ്ഥാനങ്ങൾ പങ്കിടുന്ന മാഞ്ചസ്റ്റർ സിറ്റിയും (74) ലിവർപൂളുമാണ് (73) ദുർബല രായ എതിരാളികളെ വൻ മാർജിനിൽ വീഴ്ത്തി പോരാട്ടം ചൂടുപിടിപ്പിച്ചത്. ബേൺലിയെ ലിവർപൂൾ 4-2 നും വാറ്റ്ഫോഡിനെ മാഞ്ചസ്റ്റർ സിറ്റി 3-1നുമാണ് തകർത്തത്.
കരുത്തരുടെ പോരിൽ മാഞ്ചസ്റ ്റർ യുനൈറ്റഡിനെ 2-0ത്തിന് തോൽപിച്ച് ആഴ്സനൽ നാലാം സ്ഥാനത്തേക്കുയർന്നു. ഗ്രാനിത് ഷാക (12), പിയറെ എംറിക് ഔബമയാങ ് (69) എന്നിവരാണ് ഗോളുകൾ നേടിയത്. മൂന്നാമതുള്ള ടോട്ടൻഹാമിന് (61) പിന്നിൽ ആഴ്സനലിന് 60ഉം യുനൈറ്റഡിന് 58ഉം പോ യൻറാണുള്ളത്.
ആറാം മിനിറ്റിൽ ആദ്യം ഗോളടിച്ച് ബേൺലി തുടങ്ങിയ കളി സമ്പൂർണമായി തങ്ങളുടേതാക്കിയാണ് ലിവർപൂൾ ആധികാരിക ജയം കുറിച്ചത്. 19ാം മിനിറ്റിൽ റോബർേട്ടാ ഫെർമിന്യോയിലൂടെ തിരിച്ചടിച്ച ചുവപ്പൻമാർക്കായി 10 മിനിറ്റ് കഴിഞ്ഞ് സദിയോ മാനെ വീണ്ടും ഗോൾ കണ്ടെത്തി. ഒരു ഗോൾ ലീഡിൽ ആദ്യ പകുതിക്കു പിരിഞ്ഞവർ രണ്ടാം പകുതിയിൽ തുടരെ ഗോളുകളുമായി ജയം ആഘോഷമാക്കി. അതിനിടെ, ഗഡ്മണ്ട്സൺ ബേൺലിക്കായി രണ്ടാം ഗോൾ കണ്ടെത്തിയെങ്കിലും എതിരാളികൾ ജയമുറപ്പിച്ചിരുന്നു.
നേരത്തേ, 13 മിനിറ്റിനിടെ മൂന്നുവട്ടം വലചലിപ്പിച്ച് റഹീം സ്റ്റെർലിങ്ങാണ് വാറ്റ്ഫോഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് അനായാസ ജയം സമ്മാനിച്ചത്. ഓഫ്സൈഡ് കെണിയിൽ റഫറിയുടെ ഒൗദാര്യവുമായി സ്കോറിങ് തുടങ്ങിയ സ്റ്റെർലിങ് അടുത്തടുത്ത മിനിറ്റുകളിൽ റിയാദ് മെഹ്റസിനെയും ഡേവിഡ് സിൽവയെയും കൂട്ടുപിടിച്ചാണ് ഹാട്രിക് തികച്ചത്.
വല നെയ്ത് നിരന്തരം ആക്രമണവുമായി അപകടം വിതച്ച സിറ്റിയെ ഒന്നാം പകുതിയിൽ ശരിക്കും പൂട്ടിയ വാറ്റ്ഫോഡ് രണ്ടാം പകുതിയുടെ തുടക്കത്തിലാണ് റഫറിയുടെ വീഴ്ചയിൽ ആദ്യം ഗോൾ വഴങ്ങിയത്.
ഇംഗ്ലീഷ് പ്രീമിയർലീഗിൽ ബേൺലിക്കെതിരെ ഇരട്ട ഗോൾ നേടിയ ലിവർപൂളിെൻറ റോബർടോ ഫെർമീന്യോ
46ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ അർജൻറീന താരം അഗ്യൂറോ പന്ത് നൽകുമ്പോൾ സ്റ്റെർലിങ് ഓഫ്സൈഡാണെന്ന് അസിസ്റ്റൻറ് റഫറി കൊടി ഉയർത്തിയിരുന്നു. എന്നാൽ, ഇടക്ക് പന്ത് വാറ്റ്ഫോഡ് താരത്തിെൻറ കാലിൽ തട്ടിയെന്ന കാരണത്താൽ ഓഫ്സൈഡ് നിഷേധിച്ച റഫറി പോൾ ടിയർനി ഗോളും അനുവദിച്ചു. അതോടെ, മൂർച്ചകൂടിയ സിറ്റി ആക്രമണം തുടരെ വീണ്ടും ലക്ഷ്യം കണ്ടു.
50, 59 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 66ാം മിനിറ്റിൽ ഡിലേൗഫുവിലൂടെ വാറ്റ്ഫോഡ് ഒരു ഗോൾ മടക്കി. തുടർച്ചയായി ഏഴാം മത്സരമാണ് സിറ്റി വിജയിക്കുന്നത്. മറ്റൊരു മത്സരത്തിൽ ചെൽസിയെ വോൾവർഹാംപ്ടൻ 1-1ന് സമനിലയിൽ തളച്ചു. ഒരു ഗോളിന് പിന്നിൽനിന്ന ചെൽസിയെ ഇഞ്ചുറി ടൈം ഗോളിൽ എഡൻ ഹസാഡാണ് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.